ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോള്‍ ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ 48 പവന്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്തതായി പരാതി
Mar 16, 2017, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 16/03/2017) ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോള്‍ ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ 48 പവന്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്തതായി പരാതി. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബദിയടുക്ക കാടമനയിലെ മൊയ്തീന്റെ ഭാര്യ മൈമൂനയുടെ 48 പവന്‍ സ്വര്‍ണ്ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
മാര്‍ച്ച് 11 നാണ് സംഭവം. ചൗക്കി ആസാദ് നഗറിലെ ബന്ധുവീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് സ്വര്‍ണ്ണം കവര്‍ന്നത്. ആസാദ് നഗറില്‍ നിന്നും കാസര്‍കോട് ടൗണിലെത്തിയ ശേഷം ഇവിടെ നിന്നും കെ എസ് ആര്‍ ടി സി ബസിലാണ് ബദിയടുക്ക കാടമനയിലെ വീട്ടിലേക്ക് പോയത്. കൊണ്ട് പോയ ബാഗ് പിറ്റേദിവസം തുറന്ന് നോക്കിയപ്പോഴാണ് അതില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Bus, Theft, Complaint, Police, Case, Investigation, Gold, Azad nagar, Bag, 48 gold sovereign robbed.