city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു വര്‍ഷത്തിനിടെ 4.7 ലക്ഷം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വൈദ്യുതി കണക്ഷന്‍ നല്‍കി: മന്ത്രി എം എം മണി

കാസര്‍കോടിനെ സമ്പൂര്‍ണ വൈദ്യുതികരണ ജില്ലയായി പ്രഖ്യാപിച്ചു
ഉദുമ: (www.kasargodvartha.com 28.05.2017) കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ 4.7 ലക്ഷം കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. ഇതില്‍ ഒന്നരലക്ഷം കുടുംബങ്ങള്‍ക്ക് വൈദ്യുതി നല്‍കിയത് സമ്പൂര്‍ണ വൈദ്യുതികരണത്തിന്റെ ഭാഗമായാണെന്നും മന്ത്രി വ്യക്തമാക്കി. ഉദുമ - പാലക്കുന്ന് അംബികാ സ്‌കൂള്‍ ഗ്രൗണ്ടില്‍ കാസര്‍കോടിനെ സമ്പൂര്‍ണ വൈദ്യുതികരണ ജില്ലയായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഒരു വര്‍ഷത്തിനിടെ 4.7 ലക്ഷം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വൈദ്യുതി കണക്ഷന്‍ നല്‍കി: മന്ത്രി എം എം മണി


ഇതോടെ സംസഥാനത്തെ 14 ജില്ലകളിലും സമ്പൂര്‍ണ വൈദ്യുതി എത്തിയിരിക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ കേരളത്തെ സമ്പൂര്‍ണ വൈദ്യുതികരണ സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. മറ്റുചില സംസ്ഥാനങ്ങളെ പോലെ കുറച്ചുശതമാനം പേര്‍ക്ക് വൈദ്യുതി നല്‍കി സമ്പൂര്‍ണ വൈദ്യുതികരണമല്ല ഇവിടെ നടക്കുന്നത്. അപേക്ഷിച്ച എല്ലാവര്‍ക്കും വൈദ്യുതി നല്‍കിയാണ് കേരളം സമ്പൂര്‍ണ വൈദ്യുതികരണ സംസ്ഥാനമായി മാറിയിരിക്കുന്നത്. ജനപ്രതിനിധികള്‍ മുതല്‍ ഉദ്യോഗസ്ഥരുടെ വരെ കൂട്ടായ പരിശ്രമമാണ് സംസ്ഥാനത്തെ ഇത്തരമൊരു മഹത്തായ നേട്ടത്തിലെത്തിച്ചത്. ഇതുവരെ അപേക്ഷിച്ചവര്‍ക്കെല്ലാം വൈദ്യുതി നല്‍കാന്‍ എല്‍ ഡി എഫ്് സര്‍ക്കാരിന് കഴിഞ്ഞു. വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളിലെ ആയിരക്കണക്കിന് ആദിവാസികള്‍ ഉള്‍പെടെയുള്ളവരുടെ കുടുംബങ്ങളില്‍ വൈദ്യുതി നല്‍കുവാന്‍ ഒരു വര്‍ഷത്തിനകം ഈ സര്‍ക്കാരിന് കഴിഞ്ഞു. കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ കൂട്ടായ ശ്രമവും പലര്‍ക്കും വൈദ്യുതി എത്തിച്ചു നല്‍കുന്നതിന് സഹായകമായി.

കേരളം സമ്പൂര്‍ണ വൈദ്യുതികരണ സംസ്ഥാനമായെങ്കിലും വൈദ്യുതി മിച്ച സംസ്ഥാനമല്ല. കടുത്ത വരള്‍ച്ചയിലും വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും പവര്‍കട്ടില്ലാതെ സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകും. വൈദ്യുതിയുടെ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് കൂടുതല്‍ വൈദ്യുത പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരുകയാണ്. ജല വൈദ്യുത പദ്ധതികള്‍ ചെലവു കുറഞ്ഞതാണ്. എന്നാല്‍ അതിരപ്പള്ളി പോലുള്ള പദ്ധതികള്‍ അഭിപ്രായ ഭിന്നതകളുള്ളതുകൊണ്ട് സമവായത്തിലെത്തണം. പള്ളിവാസല്‍ പോലെ നിന്നുപോയ പദ്ധതികള്‍ പുനരാരംഭിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മറ്റുചെറുകിട പദ്ധതികളും ആരംഭിക്കും. അതുപോലെ സോളാര്‍, കാറ്റാടി, കല്‍ക്കരി എന്നിവയില്‍ നിന്നൊക്കെ എങ്ങനെ വൈദ്യുതി കണ്ടെത്താമെന്നതിനെക്കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. കാറ്റാടി യന്ത്രം സ്ഥാപിച്ച് വൈദ്യുതി ഉദ്പാദിപ്പിക്കുവാന്‍ കാസര്‍കോട് ഉള്‍പെടെയുള്ള സ്ഥലങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അപേക്ഷിച്ച എല്ലാവര്‍ക്കും വൈദ്യുതി നല്‍കാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പി കരുണാകരന്‍ എം പി പറഞ്ഞു. വൈദ്യുതി അപൂര്‍വമായിരുന്ന കാസര്‍കോട് സമ്പൂര്‍ണ വൈദ്യുതികരണ ജില്ലയാകുന്നുവെന്നത് അഭിമാനകരമാണെന്നും എം പി പറഞ്ഞു. എം എല്‍ എമാരായ പി ബി അബ്ദുര്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാല്‍, കെ എസ് ഇ ബി ഡയറക്ടര്‍ ഡോ. വി ശിവദാസന്‍, ജില്ലാ കലക്ടര്‍ ജീവന്‍ബാബു കെ, ഉദുമ മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, കാസര്‍കോട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സന്‍ ബീഫാത്വിമ ഇബ്രാഹിം, കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ വി വി രമേശന്‍, നീലേശ്വരം മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരിക്കുട്ടി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, പരപ്പ പഞ്ചായത്ത് പ്രഡിഡന്റ് പി രാജന്‍, ഉദുമ പഞ്ചായത്ത് പ്രഡിഡന്റ് കെ എ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്‍വര്‍ മാങ്ങാട്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്‍ ചന്ദ്രന്‍, കെ പി സതീശ് ചന്ദ്രന്‍ (സി പി എം), ഹക്കീം കുന്നില്‍ (ഐ എന്‍ സി), ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ (സി പി ഐ), എം സി ഖമറുദ്ദീന്‍ (ഐ യു എം എല്‍), അഡ്വ. കെ ശ്രീകാന്ത് (ബി ജെ പി), പി വി മൈക്കിള്‍ (കേരള കോണ്‍ഗ്രസ്), പി കെ മുഹമ്മദ് (ജനതാദള്‍ എസ്), കുഞ്ഞിരാമന്‍ നായര്‍ പനയാല്‍ (കേരള കോണ്‍ഗ്രസ് ബി), അഡ്വ. പി പി ദാമോദരന്‍ നായര്‍ (എന്‍ സി പി), ജ്യോതി ബസു (സി എം പി), എ വി രാമകൃഷ്ണന്‍ (ജനതാദള്‍), അസീസ് കടപ്പുറം (ഐ എന്‍ എല്‍), എം അനന്തന്‍ നമ്പ്യാര്‍ (കോണ്‍ഗ്രസ്(എസ്), ഹരീഷ് ബി നമ്പ്യാര്‍ (ആര്‍ എസ് പി), കൃഷ്ണപ്രകാശ് കെ (ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍), സജീത്ത് എം പി (ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍), എം രാജീവന്‍ (ജില്ലാ ഫോറസ്റ്റ് ഓഫിസര്‍) എന്നിവര്‍ പങ്കെടുത്തു. കെ കുഞ്ഞിരാമന്‍ എം എല്‍ എ സ്വാഗതവും പി ശ്രീകുമാര്‍ (ചീഫ് എഞ്ചീനിയര്‍, ഡിസ്ട്രിബ്യൂഷന്‍ നോര്‍ത്ത്) നന്ദിയും പറഞ്ഞു. എന്‍ വേണുഗോപാല്‍ (ഡയറക്ടര്‍, ഡിസ്ട്രിബ്യൂഷന്‍ സേഫ്റ്റി ആന്‍ഡ് ജനറേഷന്‍- ഇലക്ട്രിക്കല്‍ ) റിപോര്‍ട്ട് അവതരിപ്പിച്ചു.

മലയോരപ്രദേശങ്ങളും തീരപ്രദേശങ്ങളും വനമേഖലകളുമുള്‍പെടെ കാസര്‍കോട് ജില്ലയില്‍ സമ്പൂര്‍ണ വൈദ്യൃുതികരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 8141 കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Udma, Kasaragod, Minister, Inauguration, Programme, Electricity, Kerala, News, Minister MM Mani, 4.7 lac families got electricity connection. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia