city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബസ് കണ്ടക്ടറുടെ മുഖത്ത് ചെരിപ്പൂരിയടിച്ച നാല്‍പത്തഞ്ചുകാരി അറസ്റ്റില്‍

കുമ്പള : (www.kasargodvartha.com 16/08/2016) കെ എസ് ആര്‍ ടി സി ബസ് യാത്രക്കിടെ കണ്ടക്ടറുടെ മുഖത്ത് ചെരിപ്പൂരിയടിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ യാത്രക്കാരിയായ നാല്‍പ്പത്തഞ്ചുകാരിക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട്-മംഗളൂരു  റൂട്ടിലോടുന്ന കെ എസ് ആര്‍ ടി സി ബസിന്റെ കണ്ടക്ടറും നീലേശ്വരം ഉപ്പിലിക്കൈ സ്വദേശിയുമായി മുകേഷിനാണ് യാത്രക്കാരിയുടെ അടിയേറ്റത്. പരിക്കേറ്റ മുകേഷിനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കളനാട് സ്വദേശിനി ആഇശയെ (45)  കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വൈകുന്നേരം 3.30 മണിയോടെയാണ് സംഭവം. ആഇശ കാസര്‍കോട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നുമാണ് ബസില്‍ കയറിയത്. മംഗളൂരുവിലേക്ക് പോകാനെന്നുപറഞ്ഞാണ് യുവതി കെ എസ് ആര്‍ ടി സി ബസില്‍ നിന്നും ടിക്കറ്റെടുത്തത്. എന്നാല്‍ ബസ് കുമ്പളയില്‍ എത്താറായതോടെ തനിക്ക് മംഗളൂരുവിലേക്ക് പോകേണ്ടെന്നും ബന്തിയോട് ഇറങ്ങണമെന്നും ആഇശ കണ്ടക്ടറെ അറിയിക്കുകയും  ടിക്കറ്റ് മാറ്റി നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ടിക്കറ്റ് മാറ്റി നല്‍കാനാവില്ലെന്നറിയിച്ച കണ്ടക്ടറെ പ്രകോപിതായ ആഇശ ചെരിപ്പൂരി അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇതോടെ പ്രശ്‌നത്തില്‍ മറ്റ് യാത്രക്കാരും ഇടപെട്ടതോടെ ബഹളം ഉണ്ടാവുകയും ഇതിനിടയില്‍ ആഇശ ബസില്‍ നിന്നിറങ്ങാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ അനുവദിച്ചില്ല. ബസ് ഇതോടെ കുമ്പള പോലീസ് സ്‌റ്റേഷനിലേക്ക് എത്തിച്ചു. കണ്ടക്ടര്‍ തുടര്‍ന്ന് ആഇശയ്‌ക്കെതിരെ കുമ്പള പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബസ് കണ്ടക്ടറുടെ മുഖത്ത് ചെരിപ്പൂരിയടിച്ച നാല്‍പത്തഞ്ചുകാരി അറസ്റ്റില്‍

Keywords: Kasaragod, KSRTC-bus, Driver, Case, Arrest, Kerala, Kumbala, 45 year old woman arrested for slapping bus conductor

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia