അമ്മയും കുഞ്ഞും നടന്നുപോകവേ 45 വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്നുവീണു
Aug 23, 2014, 21:00 IST
കാസര്‍കോട്:(www.kasargodvartha.com 23.08.2014) അമ്മയും കുഞ്ഞും നടന്നുപേകവേ 45 വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്നുവീണു. നെല്ലിക്കുന്നിലെയും കസബ കടപ്പുറത്തെയും ബന്ധിപ്പിക്കുന്ന കോണ്‍ക്രീറ്റ് നടപ്പാലമാണ് ശനിയാഴ്ച വൈകിട്ട് 4.45 മണിയോടെ തകര്‍ന്നുവീണത്. ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് അമ്മയും കുഞ്ഞും രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വിവരമറിഞ്ഞ് എം.എല്‍.എ. എന്‍.എ.നെല്ലിക്കുന്ന്, കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, കൗണ്‍സിലര്‍ ജി.നാരായണന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. ബദല്‍ സംവിധാനം ഉണ്ടാക്കുമെന്ന് അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി.
പാലത്തിന്റെ കൈവരി നേരത്തെ തകര്‍ന്നുപോയിരുന്നു. ഇതിനുപകരം മുള ഏച്ചുകെട്ടിയാണ് നാട്ടുകാര്‍ ഇതുവഴി കടന്നുപോയിരുന്നത്. പാലം പുതുക്കിപ്പണിയണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Kasaragod, Kerala, Bridge, Nellikunnu, MLA, Collectorate, 45 year Old bridge collapsed
Advertisement: