വ്യാജനമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കാറില്‍ ചാരായക്കടത്ത്; പ്രതി പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു, 442 പാക്കറ്റ് ചാരായവും കാറും പോലീസ് കസ്റ്റഡിയില്‍
Jun 28, 2018, 11:56 IST
കുമ്പള: (www.kasargodvartha.com 28.06.2018) വ്യാജനമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കാറില്‍ ചാരായക്കടത്ത്. പ്രതി പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. 442 പാക്കറ്റ് ചാരായവും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കുമ്പള കഞ്ചിക്കട്ടയില്‍വെച്ച് ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കുമ്പള എസ് ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചാരായക്കടത്ത് പിടികൂടിയത്.
കെഎല്‍ 14 വി 7846 എന്ന വ്യാജ നമ്പര്‍ ഘടിപ്പിച്ച ആള്‍ട്ടോ 800 കാറിലാണ് ചാരായം കടത്താന്‍ ശ്രമിച്ചത്. 150 മില്ലിയുടെ 336 പാക്കറ്റും 300 മില്ലിയുടെ 96 പാക്കറ്റ് ബാംഗ്ലൂര്‍ മാള്‍ട്ട് വിസ്‌കിയാണ് പിടിച്ചെടുത്തത്. പോലീസിനെ കണ്ട് പ്രതി കാറുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും എസ് ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accuse, arrest, Police, Kumbala, Car, Liquor, seized, 442 Packet Liquor seized from Car; Accused escaped
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Accuse, arrest, Police, Kumbala, Car, Liquor, seized, 442 Packet Liquor seized from Car; Accused escaped
< !- START disable copy paste -->