നീലേശ്വരത്തെ കഞ്ചാവ് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
Aug 16, 2014, 12:20 IST
നീലേശ്വരം: (www.kasargodvartha.com 16.08.2014) നീലേശ്വരത്തെ കഞ്ചാവ് കേസിലെ മുഖ്യപ്രതിയെ നീലേശ്വരം പ്രിന്‍സിപ്പല്‍ എസ്.ഐ പി.കെ കുഞ്ഞിരാമന്‍ അറസ്റ്റ് ചെയ്തു. നീലേശ്വരം പള്ളിക്കരയിലെ ഹാഷിമി (48) നെയാണ് 44 പാക്കറ്റ് കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് നീലേശ്വരം ടൗണില്‍ വെച്ചാണ് ഹാഷിമിനെ പിടികൂടിയത്. നേരത്തെ കഞ്ചാവ് കടത്തിയതിന് രണ്ട് കേസുകള്‍ ഹാഷിമിനെതിരെ നിലവിലുണ്ട് കാഞ്ഞങ്ങാട്ട് വെച്ച് എക്‌സൈസ് സംഘമാണ് നേരത്തെ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തിരുന്നത്.
ചന്തേരയിലും ഹാഷിമിനെതിരെ കഞ്ചാവ് കേസ് നിലവിലുണ്ട്. ഉപ്പളയില്‍ നിന്നാണ് നീലേശ്വരത്ത് വിതരണം ചെയ്യാനായി കഞ്ചാവ് കൊണ്ടു വന്നതെന്ന് പ്രതി ഹാഷിം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി.
Also Read:
താലിബാന് പോരാളികളുടെ മൃതദേഹങ്ങളില്‍ മൂത്രമൊഴിച്ച യുഎസ് സൈനീകനെ മരിച്ചനിലയില്‍ കണ്ടെത്തി
Keywords: Kasaragod, Kerala, Neeleshwaram, Case, Arrest, Ganja, Ganja seized, Police, Uppala,
Advertisement: