city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌ക്വാഡ് 'പണിതുടങ്ങി': അനര്‍ഹര്‍ കൈവശം വെച്ച 427 ബി.പി.എല്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചു

കാസര്‍കോട്:  (www.kasargodvartha.com 06.08.2014) ജില്ലയില്‍  അനധികൃതമായി കൈവശം വെച്ച 427 കാര്‍ഡുകള്‍ കണ്ടുപിടിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനര്‍ഹരായ  വ്യക്തികളും ഉദ്യോഗസ്ഥരും കൈവശം വെച്ചിട്ടുളള ബിപിഎല്‍ കാര്‍ഡുകള്‍ കണ്ടുപിടിക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക സ്‌ക്വാഡ്  രൂപീകരിച്ചു  പ്രവര്‍ത്തിച്ചുവരികയായിരന്നു. എപിഎല്‍ റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കുന്നതിനായി ജനസമ്പര്‍ക്ക പരിപാടി മുഖേന 1690 അപേക്ഷകളും  എംഎല്‍എ മാര്‍ മുഖേന  287 അപേക്ഷകളും  ജില്ലാ കളക്ടര്‍ മുഖേന 612 അപേക്ഷകളും ലഭിച്ചിട്ടുണ്ട് ഇതില്‍ 910 അപേക്ഷകളില്‍ തീര്‍പ്പ്  കല്പിച്ച്  ബിപിഎല്‍ കാര്‍ഡ് അനുവദിച്ചു.

റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട ജോലികള്‍  ചെയ്യുന്നതിനാല്‍  നിലവില്‍ മറ്റു റേഷന്‍  കാര്‍ഡുകള്‍  നല്‍കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. അതിനാല്‍  മൂന്നുമാസത്തേക്ക്  ബിപിഎല്‍ കാര്‍ഡുകള്‍ അനുവദിക്കുന്ന നടപടികളും നിര്‍ത്തിയിരിക്കുകയാണ്. ജില്ലയില്‍ 49200 ബിപിഎല്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക്  123 ലോഡ് അരിയാണ്  പ്രതിമാസം ആവശ്യമുളളത്. ആഗസ്റ്റ് മാസത്തേക്ക് ഇത് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞമാസം  87.4 ലോഡ് മാത്രമാണ് അനുവദിച്ചിരുന്നത്. ഇതിനാലാണ്  ഓരോ ബിപിഎല്‍ കാര്‍ഡുടമകള്‍ക്കും 17 കിലോഗ്രാം അരിവീതം അനുവദിച്ചത്  മറ്റു ജില്ലകള്‍ക്കും ഇതേ അളവിലാണ്  നല്‍കിയത്. ഐഎവൈ വിഭാഗത്തില്‍ നിന്നും 27 ലോഡ് വകമാറ്റി നല്‍കാന്‍ അനുവാദം നല്‍കിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സ്‌ക്വാഡ് 'പണിതുടങ്ങി': അനര്‍ഹര്‍ കൈവശം വെച്ച 427 ബി.പി.എല്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചു

Keywords : Ration Card, Kasaragod, Collectorate, Kerala, BPL, APL. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia