17 കാരിയെ ഫോണിലൂടെ അശ്ലീലം പറഞ്ഞ 42 കാരന് പിഴശിക്ഷ
Nov 15, 2014, 14:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.11.2014) 17 കാരിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞ 42 കാരന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പിഴ ശിക്ഷ വിധിച്ചു. മാലോം പുല്ലടി ചെമ്പന്‍ കോളനി സ്വദേശിനിയായ പെണ്‍കുട്ടിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞ പറമ്പ കുറ്റിത്താടി വെള്ളുകുന്നേലിലെ അജി ജോസഫിനെയാണ് കോടതി 3,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
2014 ഓഗസ്റ്റ് ഏഴിന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഏഴാം ക്ലാസില്‍ പഠിക്കുന്ന അനുജത്തിയുടെ കൂട്ടുകാരിയുടെ പിതാവാണെന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചത്.
പെണ്‍കുട്ടി വെള്ളരിക്കുണ്ട് പോലീസില്‍ നല്‍കിയ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

Keywords : Kanhangad, Mobile Phone, Police, complaint, Investigation, Kasaragod, 42 year old man fined for abuse.
Advertisement:
Advertisement: