നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 42 ബോക്‌സ് കോഴികള്‍ പിടിയില്‍
Nov 6, 2016, 10:31 IST
കാസര്‍കോട്: (www.kasargodvartha.com 06.11.2016) കര്‍ണാടകയില്‍ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് നികുതി വെട്ടിച്ച് മിനി ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന കോഴികളെ പിടികൂടി.
കാസര്‍കോട് വില്‍പന നികുതി സ്‌ക്വാഡാണ് ഞായറാഴ്ച പുലര്‍ച്ചെ 6.30 മണിയോടെ മിയാപ്പദവില്‍ നടത്തിയ പരിശോധനക്കിടെ അനധികൃത കോഴിക്കടത്ത് പിടികൂടിയത്.42 ബോക്‌സുകളിലാക്കിയാണ് കോഴികളെ കടത്താനുള്ള ശ്രമമുണ്ടായത്. തുടര്‍ന്ന് 91,380 രൂപ പിഴയീടാക്കിയശേഷം കോഴികളെ വിട്ടുകൊടുത്തു.
![]() |
File Photo |
വില്‍പന നികുതി സ്‌ക്വാഡ് ഓഫീസര്‍ പി. സുരേന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ കെ. ദേവ മുകുന്ദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോഴിക്കടത്ത് പിടികൂടിയത്.
Keywords: kasaragod, Tax, Chicken, Karnataka, Kanhangad, Sale, Mini lorry, Smuggle, 42 box chicken seized.