വീടിനടുത്തു കൂടി നടന്നു പോകുകയായിരുന്ന 75 കാരിയെ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ച 40കാരൻ അറസ്റ്റിൽ
Mar 27, 2021, 22:20 IST
കുറ്റിക്കോൽ: (www.kasargodvartha.com 27.03.2021) വീടിനടുത്തു കൂടി നടന്നു പോകുകയായിരുന്ന 75 കാരിയെ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ച 40കാരൻ അറസ്റ്റിൽ. ക്രൂരമായ പീഡനത്തിനിടെ പരിക്കേറ്റ 75കാരിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്തടുക്ക ബണ്ടങ്കൈ സ്വദേശി സാജു തോമസി(40) നെയാണ് നാട്ടുകാർ പിടികൂടി ബേഡകം പൊലീസിന് കൈമാറിയത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വീടിനടുത്തെ വഴിയിൽ കൂടി നടന്നു പോകുകയായിരുന്ന വയോധികയെ തടഞ്ഞു നിർത്തി കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു വെന്നാണ് പരാതി.

നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ കൈയോടെ പിടികൂടി പോലീസിൽ ഏൽപിക്കുകയും വൃദ്ധയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പ്രതിയെ പിന്നീട് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേട് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്യും. വൃദ്ധയുടെ മൊബൈൽ ഫോൺ പ്രതി പിടിച്ചു വെച്ചിരുന്നു.
Keywords: News, Kasaragod, Rape Attempt, Rape, Kuttikol, Police, Arrest, case, Molestation, Molestation-attempt, A 40-year-old man has been arrested for molestation of a 75-year-old woman.
< !- START disable copy paste -->