നാല്‍പ്പതുകാരി നാല്‍പ്പതടി താഴ്ചയുള്ള കിണറില്‍ വീണു; രക്ഷിക്കാനിറങ്ങിയ മുപ്പതുകാരനും കുടുങ്ങി
Dec 14, 2015, 11:28 IST
കാസര്‍കോട്: (www.kasargodvartha.com 14.12.2015) നാല്‍പ്പതുകാരിയായ ഭര്‍തൃമതി വീട്ടുപറമ്പിലെ നാല്‍പ്പതടി താഴ്ചയുള്ള കിണറില്‍ വീണു. ചൂരി ബട്ടംപാറയിലെ ബഷീറിന്റെ ഭാര്യ ഖുലാനയാണ് ഞായറാഴ്ച രാത്രി 7.30 മണിയോടെ കിണറില്‍ വീണത്. ഇതേ തുടര്‍ന്ന ബന്ധുവായ മുപ്പതുകാരന്‍ സിനാന്‍ ഖുലാനയെ രക്ഷപ്പെടുത്താന്‍ കിണറിലിറങ്ങിയെങ്കിലും യുവാവും കുടുങ്ങി. ഇരുവരെയും കിണറിനകത്തുനിന്നും പുറത്തെത്തിക്കാന്‍ ബന്ധുക്കള്‍ നടത്തിയ ശ്രമവും വിജയിച്ചില്ല.
ഇതേ തുടര്‍ന്ന് കാസര്‍കോട് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചു. അഗ്‌നി ശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തുകയും ഫയര്‍മാന്‍ പി ജി ജീവന്‍ കിണലിറങ്ങി സാഹസികമായി ഇരുവരെയും പുറത്തെടുക്കുകയും ചെയ്തു. വീഴ്ചയുടെ ആഘാതത്തില്‍ പരിക്കുപറ്റിയതിനാല്‍ ഖുലാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രഥമശുശ്രൂഷ നല്‍കി. ഖുലാന വെള്ളമെടുക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍വഴുതി കിണറില്‍ വീണതാണെന്നാണ് വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനോട് പറഞ്ഞത്. വീഴ്ചയ്ക്കിടെ പടവില്‍ ഇടിച്ച് ഖുലാനയുടെ കാലിനാണ് പരിക്കേറ്റത്.
Keywords: Kasaragod, Well, Choori, Fire Force, Hospital, Battampara, Basheer, Kulana , Sinan