ജനറല്‍ ആശുപത്രിയില്‍ 40 ഡെങ്കിപ്പനി രോഗികള്‍; കൂട്ടിരിപ്പുകാരെ ആശുപത്രിയില്‍ നിന്നും പുറത്താക്കി
Jun 15, 2015, 17:31 IST
കാസര്‍കോട്: (www.kasargodvartha.com 15/06/2015) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡെങ്കിപ്പനി ബാധിച്ച് 40 പേര്‍ ചികിത്സയില്‍. ഇതില്‍ കൂടുതലും കുട്ടികളാണ്. മലയോര ഭാഗത്തുനിന്നുമാണ് കൂടുതല്‍ പേരും ഡെങ്കിപ്പനി ബാധിച്ചെത്തുന്നത്. രാത്രിയായാല്‍ കൂട്ടിരിപ്പുകാരെ ഇവരുടെ കൂടെകഴിയാന്‍ അനുവദിക്കാതെ ആശുപത്രിയുടെ പുറത്തേക്ക് തള്ളിവിടുന്നതിനാല്‍ ആശുപത്രിക്ക് പുറത്ത് കൊതുക് കടി കൊണ്ട് ഇവര്‍ രോഗികളാകുമെന്ന സ്ഥിതിയാണ് ഉള്ളത്. കരഞ്ഞുപറയുന്ന ചില സ്ത്രീകളെമാത്രം ബെഡിന് സമീപം കഴിയാന്‍ അനുവദിക്കുന്നുണ്ട്.
Keywords: Kasaragod, General hospital, Kerala, Dengue Fiver, 40 Dengue shiver patients in General hospital.
Advertisement:
നാട്ടക്കല്ലിലെ മുബീന (12), ചൗക്കിയിലെ ഫര്‍സാന (11), ആലംപാടിയിലെ അബ്ദുല്ല (രണ്ട്), നെല്ലിക്കട്ടയിലെ വിഷ്ണുരാജ് (ആറ്), പെരുമ്പളയിലെ രജീഷ് (നാല്), ചട്ടഞ്ചാലിലെ രവിശങ്കര്‍ (ഒമ്പത്), കോരിക്കാര്‍ മൂലയിലെ പ്രണവ് (ആറ്), വിദ്യാനഗറിലെ അനീഷ (11), നെല്ലിക്കുന്നിലെ സുധീഷ് (18), നെല്ലിക്കുന്ന് കടപ്പുറത്തെ അ്ബ്ദുര്‍ റഷീദ് (19), ആലംപാടി എരിയപ്പാടിയിലെ നിഖില (19), പടുപ്പിലെ സുശീല (32), മുള്ളേരിയയിലെ ശശികല (36), ബേത്തൂര്‍പാറയിലെ സൗമ്യ (20), കോളിയടുക്കം ചേനംകോട്ടെ സുകന്യ (15), കാറഡുക്കയിലെ ആമിന (61), വെള്ളൂര്‍ മരുതടുക്കത്തെ ഫാത്വിമ (26), മൊഗ്രാല്‍ മജലിലെ ലളിത (65), പെര്‍ളയിലെ അനില (15), കുണ്ടംകുഴിയിലെ രാധാമണി (44), ചെമ്മനാട്ടെ വിമല (30), അഡൂര്‍ പാണ്ടിയിലെ സുന്ദരി (22), സഫിയ (37), കിന്നിംകാറിലെ ഖൈറുന്നിസ (34), പുത്തിഗെ ഊജംപദവിലെ പരമേശ്വരി (23), ഉക്കിനടുക്കത്തെ സുജാത (38), ചെമ്പരിക്കയിലെ കാവേരി (55), അഡൂര്‍ വേളംപാറയിലെ നാരായണന്‍ (36), മുളിയാര്‍ ആലനടുക്കത്തെ കൊറഗപ്പ മൂല്യ (52), മുണ്ട്യത്തടുക്കയിലെ അക്ഷയ് കുമാര്‍ (18) തുടങ്ങിയവരെയാണ് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗികളെക്കൊണ്ട് ആശുപത്രി നിറയുമ്പോഴും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
Keywords: Kasaragod, General hospital, Kerala, Dengue Fiver, 40 Dengue shiver patients in General hospital.