കാണാതായ 4 വയസുകാരി പുഴയില്‍ മരിച്ച നിലയില്‍
Oct 2, 2016, 20:23 IST
ചെമ്മനാട്: (www.kasargodvartha.com 02/10/2016) ഞായറാഴ്ച ഉച്ചയോടെ ചെമ്മനാട് പുഴയില്‍ കാണാതായ നാലുവയസുകാരിയുടെ മൃതദേഹം രാത്രിയോടെ കണ്ടെത്തി. ഉത്തര്‍പ്രദേശ് ബിലാബട്ടിലെ ജബിയുല്ല മൗലാന - സാറ ദമ്പതികളുടെ മകള്‍ തമന്ന(4)യെയാണ് രാത്രി എട്ട് മണിയോടെ ചെമ്മനാട്ടെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാര്‍പ്പെന്ററി തൊഴിലാളിയായ ജബിയുല്ലയും കുടുംബവും ചെമ്മനാട്ടെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. തമന്ന ഉച്ചക്ക് 12 മണിയോടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഇറങ്ങി പുഴയോരത്തേക്ക് പോയിരുന്നു. തുടര്‍ന്ന് കുട്ടി അബദ്ധത്തില്‍ കാല്‍ വഴുതി പുഴയില്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്.
കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാരും പരിസരവാസികളും കോസ്റ്റല്‍ പോലീസും പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. രാത്രി പുഴയിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലകള്‍ക്കിടയിലാണ് കുട്ടിയുടെ മൃതദേഹം കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords : Chemnad, Missing, Girl, Death, River, Natives, Kasaragod, Utter Pradesh, Thamanna.