city-gold-ad-for-blogger
Aster MIMS 10/10/2023

പാവപ്പെട്ടവന്റെ പടത്തലവന്‍ പാദൂര്‍ കുഞ്ഞാമു ഹാജി ഓര്‍മ്മയായിട്ട് നാല് വര്‍ഷം

പൊയിനാച്ചി: (www.kasargodvartha.com 23.04.2020) രാഷ്ട്രീയ നേതാവായും ജനപ്രതിനിധിയെന്ന നിലയിലും കര്‍മ്മപഥത്തില്‍ നാല്‍പ്പത് വര്‍ഷത്തോളം തിളങ്ങിയ പാദൂര്‍ കുഞ്ഞാമു ഹാജി മരിച്ചിട്ട് ഇന്നേക്ക് നാല് വര്‍ഷം തികഞ്ഞു.ഏറ്റവും താഴെ തട്ടിലുള്ളവരോടും ഉന്നത സ്ഥാനത്തിരിക്കുന്നവരോടും വലിപ്പചെറുപ്പം നോക്കാതെ സൗഹൃദം കാത്ത് സൂക്ഷിച്ച കര്‍മ്മധീരനായിരുന്നു പാദൂര്‍ കുഞ്ഞാമു ഹാജി. പാവപ്പെട്ടവരുടെയും അധകൃത വിഭാഗങ്ങളുടെയും ക്ഷേമ ഐശ്വര്യങ്ങള്‍ക്ക് വേണ്ടി മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച പാദൂര്‍ കുഞ്ഞാമു ഹാജി ജനങ്ങള്‍ക്കെല്ലാം അവരുടെ കുഞ്ഞാമുച്ച അധികാരികള്‍ക്ക് മുന്നില്‍ ചെങ്കൂറ്റത്തോടെ വാദിക്കാന്‍ കുഞ്ഞാമു ഹാജി പ്രകടപ്പിച്ച തന്റേടം അദ്ദേഹത്തോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവര്‍ ഇന്നും ഓര്‍ക്കുന്നു. അവസാന നാളില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനെന്ന നിലയില്‍ അദ്ദേഹം കാഴ്ചവെച്ച ഭരണ പാടവം പകരം വെക്കാനില്ലാത്തതാണ്.

ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയില്‍ പഞ്ചായത്തിന്റെ സര്‍വ്വോന്‍മുഖമായ വികസനം സാധ്യമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പാവപ്പെട്ട ഒരു പാട് പേര്‍ക്ക് ചുവപ്പ് നാടകള്‍ ഇല്ലാതാക്കി സഹായം എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഡി.സി.സി. ഖജാന്‍ജിയും പ്രമുഖ സഹകാരിയായും പാദൂര്‍ കുഞ്ഞാമു ഹാജി പ്രവര്‍ത്തിച്ചിരുന്നു.  ആകസ്മികമായിരുന്നു അദ്ദേഹത്തിന്റെ മരണം. നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മരണപ്പെടുകയായിരുന്നു.

ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍നിന്ന് തുടര്‍ച്ചയായി രണ്ടുതവണ ജില്ലാ പഞ്ചായത്തംഗമായ പാദൂര്‍ 2000 മുതല്‍ 2010 വരെ പത്ത് വര്‍ഷക്കാലമാണ് ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന പരേതനായ പാദൂര്‍ മൊയ്തീന്‍കുഞ്ഞിയുടെയും ഖദീജയുടെയും മകനാണ്. ആദ്യം പൊതുമരാമത്ത് കരാറുകാരനായിരുന്നു കുഞ്ഞാമു ഹാജി. കണ്ണൂര്‍ പഴശ്ശി പദ്ധതി ഉള്‍പ്പെടെ ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയതും കുഞ്ഞാമു ഹാജിയായിരുന്നു.
പാവപ്പെട്ടവന്റെ പടത്തലവന്‍ പാദൂര്‍ കുഞ്ഞാമു ഹാജി ഓര്‍മ്മയായിട്ട് നാല് വര്‍ഷം

2003, 2005, 2006 വര്‍ഷങ്ങളില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരിക്കെ സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ചെമ്മനാടിനെ തേടിയെത്താന്‍ കഴിഞ്ഞത് കുഞ്ഞാമു ഹാജിയുടെ ഭരണ പാടവം വെളിവാക്കുന്നതായിരുന്നു. ആദര്‍ശ രാഷ്ട്രീയം മുറുകെ പിടിച്ച് പ്രവര്‍ത്തിച്ച അദ്ദേഹം മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ അടുത്ത അനുയായി ആയിരുന്നു.അതു കൊണ്ടു തന്നെ കോണ്‍ഗ്രസിനകത്തെ പടലപിണക്കം മൂലം കരുണാകരന്‍ ഡി.ഐ.സി. എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപവത്കരിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം ഉറച്ച് നിന്നു.

ഡി.ഐ.സി. ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങി. ഉദുമ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സക്രിയനായിരുന്നു പാദൂര്‍.ചിലര്‍ പിന്നില്‍ നിന്നും കുത്തിയതാണ് സുധാകരന്റെ പരാജയത്തിന് കാരണമായതെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. ചട്ടഞ്ചാല്‍ അര്‍ബന്‍ സഹ. സൊസൈറ്റി പ്രസിഡണ്ടായിരുന്ന കുഞ്ഞാമു ഹാജി ചട്ടഞ്ചാലില്‍ ബാങ്കിന് നല്ലൊരു ആസ്ഥാനം ഉണ്ടാക്കിയിരുന്നു.. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗം, ബേക്കല്‍ റിസോഴ്സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ അംഗം, കാര്‍ഷിക സര്‍വകലാശാലാ കൗണ്‍സില്‍ അംഗം, കേരള റൂറല്‍ എംപ്ലോയ്മെന്റ് ആന്‍ഡ് വെല്‍ഫയര്‍ സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്, പറക്കളായി പി.എന്‍.പണിക്കര്‍ ആയുര്‍വേദ കോളേജ് ഡയരക്ടര്‍, ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഖജാന്‍ജി, കനിയടുക്കം മസ്ജിദ് പ്രസിഡന്റ് എന്നിങ്ങനെ ഒരു പാട് പദവികള്‍ അദ്ദേഹം വഹിച്ചിരുന്നു.

അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ യു.ഡി.എഫിലെ ധാരണ പ്രകാരം പാദൂര്‍ കുഞ്ഞാമു ഹാജി രണ്ടര വര്‍ഷകാലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം അലങ്കരിക്കുമായിരുന്നുവെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഉണ്ടാകുമായിരുന്നില്ല. ചെമ്മനാട് പഞ്ചായത്തിലും ചില ഘട്ടങ്ങളില്‍ ജില്ലാ കോണ്‍ഗ്രസിലും അവസാനവാക്ക് കുഞ്ഞാമു ഹാജിയുടേതായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതെരെഞ്ഞടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ ഷാനവാസ് പാദൂര്‍ നേടിയ മിന്നും വിജയം പാദൂര്‍ കുഞ്ഞാമു ഹാജി ജനങ്ങളോട് കാണിച്ച സ്‌നേഹവായ്പ്പിന്റെ സമ്മാനം കൂടിയാണുന്നു.

ഒളിമങ്ങാത്ത ഒര്‍മ്മളുമായി പാദൂര്‍ കുഞ്ഞാമു ജനമനസുകളില്‍ ജീവിക്കും എന്ന് തന്നെ ഈ ഘട്ടത്തില്‍ പറയാന്‍ കഴിയും.


Keywords: Kasaragod, Poinachi, Kerala, News, Padhur Kunhamu Haji, Death, 4 year of Padoor Kunhamu Haji's death

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL