നാല് വാറണ്ട് പ്രതികള്‍ പോലീസ് പിടിയില്‍
Nov 24, 2016, 12:37 IST
കാസര്‍കോട്: (www.kasargodvartha.com 24/11/2016) വിവിധ കേസുകളിലെ നാല് വാറണ്ട് പ്രതികളെ പോലീസ് പിടികൂടി. നെല്ലിക്കൂന്നിലെ മന്‍സൂര്‍ (24), കോട്ടിക്കുളം സ്വദേശി സുമേഷ് (40), ചെന്നിക്കരയിലെ രാഗേഷ് (30), മേല്‍പറമ്പിലെ മനാഫ് (30) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്.
മന്‍സൂറും സുമേഷും അക്രമക്കേസിലെ വാറണ്ട് പ്രതികളാണ്. 2014ല്‍നടന്ന അടിപിടിക്കേസില്‍ പ്രതിയായ മന്‍സൂര്‍ ഒളിവില്‍ പോവുകയായിരുന്നു. 2014ല്‍തന്നെ നടന്ന മറ്റൊരു അക്രമ കേസില്‍ പ്രതിയാണ് സുമേഷ്. രാഗേഷ് 2009ലും മനാഫ് 2011ലും രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ്.
കാസര്‍കോട് ടൗണ്‍ എസ് ഐ അജിത്ത്, അഡീഷണല്‍ എസ് ഐ അമ്പാടി, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാഘവന്‍, മോഹനന്‍, മധു, വിനോദ്, ഗിരീഷ്, രാജേഷ് എന്നിവരാണ് വാറന്‍ഡ് പ്രതികളെ പിടികൂടിയത്.
Keywords: Kasaragod, Accuse, Police, Arrest, Warrant, Attack Case, Kerala, Warrant accused held