city-gold-ad-for-blogger

Accident | ദേശീയപാതയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്; അപകടത്തിന്റെ വീഡിയോ പുറത്ത്

4 people injured in collision between bus and lorry on natio
മറ്റൊരു വാഹനത്തെ മറികടന്നെത്തിയതായിരുന്നു ലോറി

ഉപ്പള:  (KasargodVartha) ദേശീയപാതയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരുക്കേറ്റു. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി, യാത്രക്കാരെ ഇറക്കാൻ നിർത്തിയിട്ട ബസിലിടിച്ച് കയറുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഉപ്പള ഗേറ്റ് ദേശീയപാതയിലാണ് അപകടം നടന്നത്.

തലപ്പാടിയിൽ നിന്ന് കാസർകോട്ടേക്ക് പോകുകയായിരുന്ന ബസ് ഉപ്പള ഗേറ്റിൽ എത്തിയപ്പോൾ യാത്രക്കാരെ ഇറക്കാൻ നിർത്തിയിരുന്നു. ഇതിനിടയിൽ മംഗ്ളൂറിലേക്ക് പോവുകയായിരുന്ന ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിർത്തിയിട്ട ബസിൻ്റെ മുൻഭാഗത്ത് ഇടിച്ചു. 


ബസിനകത്ത് കുടുങ്ങിയ ഡ്രൈവർ അശ്റഫിനെ ഓടിക്കൂടിയവരാണ് രക്ഷപ്പെടുത്തിയത്. ബസ് യാത്രക്കാരായ രണ്ട് പേരും ലോറി ഡ്രൈവറുമാണ് പരുക്കേറ്റ മറ്റുള്ളവർ. ഫയർഫോഴ്സും പൊലീസുമെത്തി അപകടത്തിനിടയാക്കിയ വാഹനങ്ങൾ നീക്കിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia