നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ച് നാലു യുവാക്കള്‍ക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം
Sep 26, 2017, 00:41 IST
കളനാട്: (www.kasargodvartha.com 25.09.2017) നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ച് കാറിലുണ്ടായിരുന്ന നാലു യുവാക്കള്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പള്ളിക്കര പള്ളിപ്പുഴ സ്വദേശികളായ മഷ്ഹൂദ് (23), അര്‍ഷാദ് (28), മുബഷിര്‍ (21), അച്ചു (21) എന്നിവരാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ മഷ്ഹൂദിനെയും, ഗുരുതരമായി പരിക്കേറ്റ അര്‍ഷാദ്, അച്ചു എന്നിവരെയുമാണ് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ കളനാട് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനടുത്തായിരുന്നു അപകടം.
കാസര്‍കോട് ഭാഗത്ത് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റെയില്‍വെ ഓവര്‍ ബ്രിഡ്ജിന്റെ കലുങ്കിലിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കാറില്‍ നിന്നും ഇവരെ പുറത്തെടുത്തത്. മൂന്നു പേരെയും കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷമാണ് മംഗളൂരുവിലേക്ക് മാറ്റിയത്.
വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Udma, Kalanad, Accident, Injured, Car, Hospital, Treatment, Natives, News, Kasaragod - Kanhangad KSTP Road.
< !- START disable copy paste -->