കാസര്‍കോട്: പള്ളിക്കര തീരക്കടലില്‍ മത്സ്യബന്ധന തോണി തിരയില്‍പെട്ട് മറിഞ്ഞ് നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. 15 പേരുമായി പുറപ്പെട്ട തോണി തീരത്ത് നിന്ന് 100 മീറ്റര്‍ അകലെ കൂറ്റന്‍ തിരമാലയില്‍പെട്ട് മറിയുകയായിരുന്നു.
കോട്ടിക്കുളത്തെ കുമാരന്റെ മകന്‍ കെ. ശങ്കു (55), ബീച്ച് റോഡിലെ കറുപ്പന്റെ മകന്‍ കെ. സ്വാമിക്കുട്ടി (45), അച്യുതന്റെ മകന്‍ എ. നാരായണന്‍ (45), ബീച്ച് റോഡിലെ കരിയന്റെ മകന്‍ കെ. ബാബു (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 |
കെ. ബാബു |
കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലുള്ള ഐ.എന്‍.എസ്. നാലാം ഫെഡിലെ തോണിയാണ് അപകടത്തില്‍പെട്ടത്. വലയും മോട്ടോറും കടലില്‍ നഷ്ടപ്പെട്ടു. നാല് ലക്ഷം രൂപയുടെ നഷ്ടംകണക്കാക്കുന്നു. തോണിമറിഞ്ഞപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ നീന്തിയാണ് കരപറ്റിയത്.
 |
എ. നാരായണന്‍ |
 |
കെ. സ്വാമിക്കുട്ടി |
 |
കെ. ശങ്കു |
Keywords:
Boat Accident, K. Shanku, Kasaragod, Pallikere, Injured, Hospital, Kerala, Sea, Fisher men, Loss, 4 injured in boat accident, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.