ഓട്ടോയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്
Mar 4, 2015, 14:10 IST
കുമ്പള: (www.kasargodvartha.com 04/03/2015) ഓട്ടോയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ ഉള്‍പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ബന്തിയോട് പഞ്ചത്ത്കല്ലിലാണ് ബുധനാഴ്ച രാവിലെ 8.30 മണിയോടെ അപകടമുണ്ടായത്.
പരിക്കേറ്റ ബന്തിയോട് മീപ്പിരിയിലെ ഓട്ടോ ഡ്രൈവര്‍ ബാബു (25), യാത്രക്കാരായ ഹേരൂരിലെ സുദര്‍ശന്‍ (28), മീപ്പിരിയിലെ ഗോപാലന്‍ (26), സാമന്ത് (28) എന്നിവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മണലെടുക്കാന്‍ അമിതവേഗതയില്‍ പോവുകയായിരുന്ന ടിപ്പര്‍ ലോറി ഓട്ടോയിലിടിക്കുകയും ഇതേതുടര്‍ന്ന് ഓട്ടോ നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു.
Keywords: Accident, Injured, Kasaragod, Auto-rickshaw, Auto Driver, Kerala.