കീഴൂരില്‍ നിയന്ത്രണംവിട്ട കാര്‍ മതിലിനിടിച്ച് കുഴിയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് ഗുരുതരം
May 4, 2015, 19:49 IST
മേല്‍പറമ്പ്: (www.kasargodvartha.com 04/05/2015) കീഴൂരില്‍ നിയന്ത്രണം വിട്ടകാര്‍ കാര്‍ മതിലിനിടിച്ച് കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കീഴൂരിലെ ഇഖ്ബാലിന്റെ ഭാര്യ സാഹിദയെയും (28) മക്കളായ മുഹമ്മദ് (ഒന്നര), അബ്ദുല്ല (അഞ്ച്) എന്നിവരെയും, സാഹിദയുടെ സഹോദരനായ പെരുമ്പള സ്വദേശിയെയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ സഞ്ചരിച്ച കെഎ 12 സെഡ് 3999 നമ്പര്‍ മാരുതി -800 കാറാണ് അപകടത്തില്‍ പെട്ടത്. തിങ്കാളാഴ്ച വൈകുന്നേരം 6.30 മണിയോടെ കളനാട് റെയില്‍വെ സ്റ്റേഷന് സമീപം കീഴൂര്‍ തെരുവത്താണ് അപകടം. സാഹിദയുടെ പെരുമ്പളയിലെ സ്വന്തം വീട്ടില്‍ നിന്നും കീഴൂരിലെ ഭര്‍തൃവീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. സഹോദരനാണ് കാര്‍ ഓടിച്ചത്.

Keywords : Melparamba, Accident, Injured, Hospital, Family, Kasaragod, Kerala.