യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയസംഭവം; നാലംഗസംഘം നിരീക്ഷണത്തില്‍
Jun 18, 2015, 07:17 IST
കാസര്‍കോട്: (www.kasargodvartha.com 18/06/2015) ബദിയടുക്ക ബസ് സ്റ്റാന്‍ഡില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ സി.ഐ. പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നതുസംബന്ധിച്ച് ഇപ്പോഴും സംശയമുള്ളതിനാല്‍ സമഗ്രമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവതി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ബോധം പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ യുവതിയുടെ മൊഴിയെടുക്കാന്‍ സാധിക്കാത്തത് പോലീസിനെ കുഴയ്ക്കുകയാണ്. യുവതിയുടെ വൈദ്യപരിശോധനാറിപ്പോര്‍ട്ടും പുറത്തുവന്നിട്ടില്ല.
അതിനിടെ ബദിയടുക്ക ബസ് സ്റ്റാന്റില്‍ യുവതിയെ അബോധാവസ്ഥയില്‍ കാണപ്പെട്ട സ്ഥലത്ത് നാലുപേരെ ദുരൂഹസാഹചര്യത്തില്‍ കണ്ടിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്. ഇതേകുറിച്ച് പോലീസ് അന്വേഷിക്കുന്നതായും വിവരമുണ്ട്.
Related News:
ബദിയഡുക്കയില്‍ 26 കാരിയെ അര്‍ദ്ധബോധാവസ്ഥയില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തി; പീഡനമാണെന്ന് സംശയം

Keywords: Woman, General Hospital, Treatment, Police, Investigation, Accused.
Advertisement: