പെരുമ്പളയില്‍ വീടുകയറി അക്രമം; നാല് പേര്‍ ആശുപത്രിയില്‍
Apr 15, 2015, 22:30 IST
കാസര്‍കോട്: (www.kasargodvartha.com 15/04/2015) പെരുമ്പളയില്‍ വീടുകയറി ആക്രമണം. മര്‍ദനമേറ്റ നാല് പേരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പള ചെട്ടുംകുഴിയിലെ മധു (35), പിതാവ് നാരായണന്‍ (67), മാതാവ് ബേബി (55), ചെട്ടുംകുഴിയിലെ കെ. രവി (51) എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്.
ഇതില്‍ മധുവിന്റെ തലയ്ക്കും, നാരായണന്റെ കൈക്കും കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റ മധുവും, രവിയും നേരത്തെയുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ബൈക്കിലെത്തിയ രവിയും സംഘവും മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന മധു പറഞ്ഞു. അതേസമയം മധു തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് രവിയും പറഞ്ഞു. ഇത് ചോദിക്കാനായി മധുവിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ വെച്ച് വീണ്ടും മര്‍ദിച്ചുവെന്നും രവി പറയുന്നു.
വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു. രവിയുടെ മകന്‍ അനന്തകൃഷ്ണനെ വിദ്യാനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Keywords : Kasaragod, Kerala, Perumbala, Attack, Hospital, Injured, Police, Madu, Narayanan, Baby, K Ravi, 4 hospitalized after assaulted injury.