കാസര്‍കോട്ടെ ഹോട്ടലില്‍ നിന്നും മസാലദോശ കഴിച്ച 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ
Sep 7, 2012, 19:48 IST
കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ സെഞ്ച്വറി പാര്‍ക്ക് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച നാലു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരില്‍ രണ്ടു പേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഹോട്ടലില്‍ നിന്നും മസാലദോശ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛര്‍ദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതയുമാണ് ഇവര്ക്കനുഭവപ്പെട്ടത്.
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി. ഹോട്ടല്‍ റെയ്ഡ് നടത്തിയ ആരോഗ്യ വകുപ്പ് അധികൃതര്‍ ഭക്ഷ്യ വസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഹോട്ടല്‍ പിന്നീട് അടപ്പിച്ചു. വിവരം അറിഞ്ഞ് നിരവധി പേര് ഹോട്ടലിന് മുന്നില്‍ തടിച്ച് കൂടുകയും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തത് സംഘര്‍ഷത്തിനിടയാക്കി.
Keywords: Kasaragod, Food, Hospital, Police, Case, Hotel