ശക്തമായ തിരമാലയില്‍പ്പെട്ട് തോണി തകര്‍ന്നു; 4 മത്സ്യത്തൊഴിലാളികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു
Sep 15, 2018, 16:15 IST
കീഴൂര്‍: (www.kasargodvartha.com 15.09.2018) ശക്തമായ തിരമാലയില്‍പ്പെട്ട് തോണി തകര്‍ന്നു. തോണിയിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മേല്‍പറമ്പിലെ ജലീല്‍ (28), കീഴൂര്‍ സ്വദേശികളായ അബ്ദുര്‍ റഹ് മാന്‍ (40), അഷ്‌റഫ് (32), മന്‍സൂര്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കീഴൂര്‍ പടിഞ്ഞാറിലെ സ്രാങ്ക് മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് കാസര്‍കോട് കസബ കടപ്പുറത്ത് ശനിയാഴ്ച ഉച്ചയോടെ അപകടത്തില്‍പെട്ടത്. തോണിയുടെ എഞ്ചിനും വലകളും നഷ്ടപ്പെട്ടു. വലകള്‍ക്കും തോണിക്കും കൂടി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. പരിക്കേറ്റവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kizhur, Fisher-workers, Escaped, Sea, Accident, Boat Accident, 4 fishermen injured canoe accident.