city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരാഴ്ചയ്ക്കിടെ നാല് മരണം; മൊഗ്രാല്‍ പുത്തൂര്‍ കണ്ണീരണിഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 25.08.2014) ഒരാഴ്ചയ്ക്കിടെ നാല് മരണ വാര്‍ത്തകളാണ് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമത്തിന് കേള്‍ക്കേണ്ടി വന്നത്. ഇതില്‍ രണ്ട് അപകട മരണമായിരുന്നു. ഒരാള്‍ അസുഖം മൂലവും മറ്റൊരാള്‍ വാര്‍ധക്യ സഹചമായ അസുഖം മൂലവുമാണ് മരിച്ചത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 18നാണ് ആദ്യ മരണ വാര്‍ത്ത എത്തിയത്. ന്യൂസിലാന്‍ഡില്‍ കാറപകടത്തില്‍ മൊഗ്രാല്‍ പുത്തൂരിലെ ഫസല്‍ മന്‍സിലില്‍ അക്ബര്‍ ജുനൈദിന്റെ ഭാര്യ സീനത്ത് റഹ്മാന്റെ (30) മരണ വാര്‍ത്തയായിരുന്നു അത്. സീനത്ത് റഹ്മാന്റെ മൃതദേഹം ന്യൂസിലാന്‍ഡില്‍ നിന്നും നാട്ടിലെത്തിച്ച് സംസ്‌കരിച്ച ശേഷമാണ് മറ്റൊരു മരണ വാര്‍ത്ത കൂടി നാട്ടുകാര്‍ക്ക് കേള്‍ക്കേണ്ടി വന്നത്.

ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനടുത്ത് താമസിക്കുന്ന മുണ്ടേക്കാല്‍ സ്വദേശി അബ്ദുല്‍ ബഷീര്‍ (43) ആണ് ദാരുണമായി മരിച്ചത്. പറക്കമുറ്റാത്ത ആറ് മക്കളെയും ഭാര്യയെയും തനിച്ചാക്കിയാണ് ബഷീര്‍ ലോകത്തോട് വിടപറഞ്ഞത്.

ബഷീറിന്റെ മരണത്തോടെ നാടിന് നഷ്ടമായത് നല്ലൊരു സംഘാടകനെ കൂടിയായിരുന്നു. മതപ്രഭാഷണ വേദികളിലെല്ലാം സജീവ സാന്നിധ്യമായിരുന്ന ബഷീര്‍ നാട്ടുകാര്‍ക്കും കാസര്‍കോട് മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്കും പ്രിയങ്കരനായിരുന്നു. നഗരത്തില്‍ പഴം പച്ചക്കറികള്‍ക്കൊപ്പം ഹെല്‍മറ്റും വിറ്റാണ് ബഷീര്‍ ജീവിതത്തിന്റെ രണ്ടം കൂട്ടിമുട്ടിച്ചിരുന്നത്. ഏറ്റവും ഇളയ കുട്ടിക്ക് മൂന്ന് മാസം മാത്രമാണ് പ്രായം. ബഷീറിന്റെ ഖബറടക്കം തിങ്കളാഴ്ച ഉച്ചയോടെ മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നപ്പോള്‍ നൂറുകണക്കിനാളുകളാണ് സംസ്‌കാര ചടങ്ങില്‍ പങ്കുകൊണ്ടത്.

ഈ മരണങ്ങളുടെ നടുക്കം വിട്ടുമാറുന്നതിനിടയിലാണ് ഗള്‍ഫിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിനിടയില്‍ കുന്നില്‍ എടമ്പളം ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ മുഹമ്മദി (53) ന്റെ മരണ വാര്‍ത്തയും എത്തിയത്. അസുഖത്തെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.

റമദാന്‍ അവധിയിലാണ് മുഹമ്മദ് നാട്ടിലെത്തിയത്. പെരുന്നാള്‍ കഴിഞ്ഞ് ദുബൈയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു മുഹമ്മദിനെ അസുഖം പിടികൂടിയത്. ഈ മരണങ്ങളുടെ ഇടയിലാണ് മൊഗ്രാല്‍ പുത്തൂര്‍ കുന്നിലെ പരേതനായ ഇസ്മാഈലിന്റെ ഭാര്യ ഖദീജ (81) നിര്യാതയായത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കെഎസ്ആര്‍ടിസി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

ഗള്‍ഫിലേക്കുളള മടക്കയാത്രക്കിടയില്‍ അസുഖം ബാധിച്ച മുഹമ്മദ് യാത്രയായി

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia