തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജില്ലയിലെ 4 പ്രധാന പോലീസ് സ്റ്റേഷനുകളില്‍ നിന്നും സിഐമാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എ ആര്‍ ക്യാമ്പിലേക്ക് മാറ്റി
Mar 30, 2019, 22:45 IST
കാസര്‍കോട്: (www.kasargodvartha.com 30.03.2019) തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജില്ലയിലെ നാല് പ്രധാന പോലീസ് സ്റ്റേഷനുകളില്‍ നിന്നും സിഐമാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എ ആര്‍ ക്യാമ്പിലേക്ക് മാറ്റിയത് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കും. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍, വിദ്യാനഗര്‍, കുമ്പള, നീലേശ്വരം പോലീസ് സ്‌റ്റേഷനുകളിലെ സിഐമാരെയാണ് എ ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായാണ് നാല് സിഐമാരെയും എ ആര്‍ ക്യാമ്പിലേക്ക് മാറ്റിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയത്. എ ആര്‍ ക്യാമ്പിലേക്ക് സിഐമാരുടെ ഡ്യൂട്ടി മാറ്റിയതോടെ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ ആശങ്കയിലാണ് മറ്റു ഉദ്യോഗസ്ഥര്‍.
ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ എ ആര്‍ ക്യാമ്പില്‍ റിപോര്‍ട്ട് ചെയ്യണമെന്നാണ് നാല് ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചിരിക്കുന്ന നിര്‍ദേശം. പകരം സിഐമാരെ നിയമിക്കാത്തത് കൊണ്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടാനും സാധ്യതയുണ്ട്. പലയിടത്തും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായും മറ്റും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.
ഇത്തരം സാഹചര്യങ്ങളില്‍ പ്രധാന ഉദ്യോസ്ഥരുടെ അഭാവം പ്രശ്‌നം സങ്കീര്‍ണമാക്കുമെന്നാണ് കീഴുദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. സ്ഥലം മാറ്റിയ ഉദ്യോഗസ്ഥര്‍ക്ക് പകരം മറ്റു ഉദ്യോഗസ്ഥരെ നിയമിക്കാതിരുന്നാല്‍ പ്രശ്‌നം ഇനിയും കൂടുതല്‍ വഷളാകും. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ് തീരുമാനം എടുക്കേണ്ടതെന്നാണ് അധികൃകതര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, news, CI, election, 4 Circle Inspectors Transferred to AR Camp for election duty