city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അ­ടു­ക്ക­ത്ത്­ബ­യല്‍ സം­ഘര്‍­ഷം: 4 കേ­സു­കള്‍ ര­ജി­സ്­റ്റര്‍ ചെ­യ്തു

അ­ടു­ക്ക­ത്ത്­ബ­യല്‍ സം­ഘര്‍­ഷം: 4 കേ­സു­കള്‍ ര­ജി­സ്­റ്റര്‍ ചെ­യ്തു
കാസര്‍­കോ­ട്: അ­ടു­ക്ക­ത്ത് ബ­യ­ലില്‍ ഞാ­യ­റാഴ്ച വൈ­കി­ട്ട് ഉണ്ടാ­യ അക്ര­മ സം­ഭ­വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് നാ­ലു കേ­സു­കള്‍ ര­ജി­സ്റ്റര്‍ ചെ­യ്തു.  പോ­ലീ­സിനെ  ക­ല്ലെ­റി­ഞ്ഞ് അ­ക്ര­മി­ക്കു­കയും ഇ­തില്‍ എ.ആര്‍.ക്യാ­മ്പി­ലെ പോ­ലീ­സു­കാരാ­യ വി­ജയന്‍, സ­തീ­ഷ് കു­മാര്‍ എ­ന്നി­വര്‍­ക്ക് പ­രി­ക്കേല്‍­ക്കു­കയും ചെയ്­ത സം­ഭ­വ­ത്തില്‍ തല്‍­ജീ­ദ്, ഷം­സീര്‍, ശ­ബാബ്, റ­ഷീ­ദ് തു­ട­ങ്ങി 30 പേര്‍­ക്കെ­തി­രെ പോ­ലീ­സ് കേ­സെ­ടു­ത്തു.

പോ­ലീ­സിന്റെ ഔ­ദ്യോ­ഗി­ക കൃ­ത്യ­നിര്‍­വ്വഹ­ണം ത­ട­സ്സ­പ്പെ­ടു­ത്തി­യ­തിനും പോ­ലീ­സു­കാ­രെ വ­ധി­ക്കാന്‍ ശ്ര­മി­ച്ച­തിനും അ­ടുക്ക­ത്ത് ബ­യ­ലി­ലെ അ­ബ്ദുര്‍ റ­ഷീ­ദി­നെ (25) പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്തു. അ­ടുക്ക­ത്ത് ബ­യ­ലി­ലെ ഹാ­ശി­മി­നെ (19) തട­ഞ്ഞ് നിര്‍­ത്തി അ­ക്ര­മി­ച്ച­തിന് അ­ടുക്ക­ത്ത് ബ­യ­ലി­ലെ മ­ഹേ­ഷിനും ക­ണ്ടാ­ല­റി­യാ­വു­ന്ന മ­റ്റ് മൂ­ന്ന പേര്‍­ക്കു­മെ­തി­രെ പോ­ലീ­സ് കേ­സെ­ടു­ത്തു.

ഉ­പ്പ­ള­യി­ലെ അ­ബ്ദുല്‍ ഷു­ക്കൂ­റി­ന്റെ കെ.എല്‍. 14ഡി 37 ന­മ്പര്‍ ഇ­ന്നോ­വ കാര്‍ അ­ടി­ച്ച് ത­കര്‍­ത്ത് 40,000 രൂ­പ­യു­ടെ ന­ഷ്ടം വ­രു­ത്തി­യ­തിനും അ­ടുക്ക­ത്ത് ബ­യ­ലി­ലെ തം­ജീ­ദി­ന്റെ കെ.എല്‍.14എല്‍ 1000 ന­മ്പര്‍ കാര്‍ ത­കര്‍­ത്ത് ഒ­രു ല­ക്ഷം രൂ­പ­യു­ടെ നാ­ശന­ഷ്ടം വ­രു­ത്തി­യ­തി­നും മ­ഹേഷ്, പ്ര­ജു­വല്‍ തു­ട­ങ്ങി­യ­വര്‍­ക്കെ­തി­രെയും പോ­ലീ­സ് കേ­സെ­ടുത്തു. അ­ടു­ക്ക­ത്ത ബയല്‍ ഓള്‍­ഡ് ജു­മാ­മ­സ്­ജി­ന്റെ ഭ­ണ്ഡാ­ര­പ്പെ­ട്ടി ത­കര്‍­ത്ത­തിനും കേ­സെ­ടു­ത്തി­ട്ടുണ്ട്.

Keywords:  Police, Case, Car, Attack, Clash, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia