കുമ്പളയില്‍ മദ്യവേട്ട വ്യാപിപ്പിച്ചു; 4 പേര്‍ അറസ്റ്റില്‍
Jan 14, 2017, 15:00 IST
കുമ്പള: (www.kasargodvartha.com 14/01/2017) കുമ്പള എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ റോബിന്‍ ബാബുവിന്റെ നേതൃത്വത്തില്‍ വ്യാജമദ്യ വേട്ട വ്യാപിപ്പിച്ചു. ശനിയാഴ്ച നാലു പേരെ മദ്യവുമായി അറസ്റ്റു ചെയ്തു. പ്രതികളില്‍ നിന്നും 14.5 ലിറ്റര്‍ കര്‍ണാട മദ്യവും അഞ്ച് ലിറ്റര്‍ വിദേശ മദ്യവും പിടികൂടി. 180 മി.ലിയുടെ 42 പായ്ക്കറ്റുകളും ഒരു ലിറ്ററിന്റെ അഞ്ച് കുപ്പികളും 750 മി.ലിയുടെ ഒമ്പത് കുപ്പികളുമാണ് എക്‌സൈസ് പിടിച്ചെടുത്തത്.
കര്‍ണാടക റോണ സ്വദേശി മുത്തപ്പ മൗനേശ കൗടക്കി, കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറം സ്വദേശികളായ എം.കെ. അനില്‍, കെ. രമേശന്‍, കൊല്ലങ്കാനത്തെ ജോസഫ് ഡിസൂസ എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കു പുറമെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം.വി ബാബുരാജ്, എം.പവിത്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ശശി, എം.രാജീവന്‍, എം.വി സജിത്ത്, കെ. നൗഷാദ്, കെ.രാമ, പ്രജിത്ത് കുമാര്‍ കെ.വി, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kumbala, arrest, Police, Liquor, seized, 4 arrested with Liquor.