city-gold-ad-for-blogger

മലഞ്ചരക്ക് കടയില്‍ നിന്നും കുരുമുളക് കവര്‍ച്ച ചെയ്ത കേസില്‍ 4 പേര്‍ അറസ്റ്റില്‍; കാറുകള്‍ കസ്റ്റഡിയില്‍

പെര്‍ള: (www.kasargodvartha.com 14.10.2017) കടയില്‍ നിന്നും കുരുമുളക് കവര്‍ച്ച ചെയ്ത കേസില്‍ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ സഞ്ചരിച്ച കാറുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. എന്‍മകജെ സ്വദേശി മുഹമ്മദ് അര്‍ഷാദ് (23), കര്‍ണാടക സ്വദേശികളായ ഒളമുഗുവിലെ മൈതാനി മൂല കുണ്ടച്ചഗുരിയിലെ മുഹമ്മദ് സഫ്വാന്‍ (22), ആറളപദവിലെ അബ്ദുല്‍ അസീസ് (26), ആറള പദവിലെ പ്രമോദ് (23) എന്നിവരെയാണ് പുത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.

പ്രതികള്‍ സഞ്ചരിക്കുകയായിരുന്ന ബൊലേറോ, ഇന്നോവ കാറുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം 24 ന് രാത്രിയാണ് ആറളപദവിലെ കരീമിന്റെ കടയില്‍ നിന്നും ഏഴര ക്വിന്റല്‍ കുരുമുളക് കവര്‍ച്ച നടന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതികള്‍ കുരുമുളകുമായി അറസ്റ്റിലായത്.

മലഞ്ചരക്ക് കടയില്‍ നിന്നും കുരുമുളക് കവര്‍ച്ച ചെയ്ത കേസില്‍ 4 പേര്‍ അറസ്റ്റില്‍; കാറുകള്‍ കസ്റ്റഡിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Perla, News, Case, Arrest, Car, Police, Custody,  4 arrested for pepper stolen case; Cars in custody.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia