സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്ത 4 യുവാക്കള്‍ അറസ്റ്റില്‍
Jul 15, 2017, 21:52 IST
കുമ്പള: (www.kasargodvartha.com 15.07.2017) സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്ത നാല് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. കുംബഡാജെയിലെ മുഹമ്മദ് മനാഫ് (18), ഉമ്മര്‍ ഫാറൂഖ് (27), കെ.എം ഖാസിം(18), അബ്ദുല്‍ ഗഫൂര്‍ (18) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ആള്‍ട്ടോ കാറിലെത്തിയ സംഘം ഗ്രൗണ്ടില്‍ വെച്ച് തടഞ്ഞ് നിര്‍ത്തുകയും കടലാസില്‍ മൊബൈല്‍ നമ്പറുകള്‍ എഴുതി നിര്‍ബന്ധിപ്പിച്ച് നല്‍കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. വിവരമറിഞ്ഞ് കുമ്പള അഡീഷണല്‍ എസ്.ഐ. പി.വി ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി യുവാക്കളെ പിടികൂടുകയായിരുന്നു. യുവാക്കളുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kumbala, news, arrest, Police, Students, school, Youth, 4 arrested for disturbing school students