തിരുവോണനാളില്‍ മദ്യലഹരിയില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; 4 പേര്‍ അറസ്റ്റില്‍
Aug 29, 2015, 11:29 IST
കാസര്‍കോട്: (www.kasargodvartha.com 29/08/2015) മദ്യലഹരിയില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സ്ഥലത്തെത്തിയ പോലീസ് നാലുപേരെ അറസ്റ്റുചെയ്തു. തിരുവോണനാളില്‍ വൈകിട്ട് നുള്ളിപ്പാടിയിലെ ഹോട്ടലിന് സമീപത്തെ പറമ്പില്‍ മദ്യപിച്ചുകൊണ്ടിരുന്നവരാണ് ഏറ്റുമുട്ടിയത്. പുറത്തുനിന്നുള്ള ചിലര്‍ ഇവിടെവന്ന് മദ്യപിക്കുന്നതിനെ നാട്ടുകാരായ ചിലര്‍ ചോദ്യംചെയ്തതോടെയാണ് സംഘട്ടനമുണ്ടായത്.
വിവരമറിഞ്ഞ് നിരവധിപേരാണ് സ്ഥല്ത്ത തടിച്ചുകൂടിയത്. സംഭവത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അണങ്കൂരിലെ ഭരതന്‍ (30), കാളിയങ്കാട്ടെ രാജന്‍ (30), കൊല്ലമ്പാടിയിലെ ഷംസു (35), അണങ്കൂരിലെ രാഘവേന്ദ്രന്‍ (29) എന്നിവരെ അറസ്റ്റുചെയ്യ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Keywords : Kasaragod, Kerala, Arrest, Liquor, Nullippady, Anangoor, Advertisement Rossi Romani.