city-gold-ad-for-blogger

ആറാട്ടുകടവ്, ആയമ്പാറ പാലങ്ങള്‍ക്ക് 3.7 കോടി അനുവദിച്ചു

ആറാട്ടുകടവ്, ആയമ്പാറ പാലങ്ങള്‍ക്ക് 3.7 കോടി അനുവദിച്ചു
ഉദുമ: നിര്‍മാണ പ്രവൃത്തി പാതിവഴിയിലായ ആറാട്ടുകടവ് പാലത്തിന് 1.95 കോടിയുടെയും പുതിയതായി നിര്‍മിക്കുന്ന പെരിയ-ആയമ്പാറ പാലത്തിന് 1.12 കോടിയുടെയും ടെന്‍ഡര്‍ ക്ഷണിക്കാന്‍ പൊതുരാമത്ത് വകുപ്പ് അനുമതി നല്‍കിയതായി കെ കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ) അറിയിച്ചു. തീരദേശപാതയില്‍ നിന്ന് ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലക്കുന്ന്-ചന്ദ്രപുരം റോഡിലാണ് ആറാട്ടുകടവ് പാലം നിര്‍മിക്കുന്നത്. അപകടാവസ്ഥയിലായ പഴയപാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലത്തിന്റെ നിര്‍മാണ പ്രവൃത്തി പിഡബ്ല്യുഡി ആരംഭിച്ചത്. ഒരുവര്‍ഷം കഴിഞ്ഞിട്ടും പാലത്തിനായുള്ള തൂണിന്റെ പ്രവൃത്തി പോലും പൂര്‍ത്തീകരിച്ചില്ല. പാലം നിര്‍മാണത്തിന് എസ്റ്റിമേറ്റ് പ്രകാരം 1.5 കോടി രൂപയുടെ പദ്ധതിക്ക് എല്‍ഡിഎഫ് സര്‍ക്കാരാണ് അനുമതി നല്‍കിയത്.

പാലത്തിന്റെ നിര്‍മാണ പ്രവൃത്തി തുടങ്ങിയെങ്കിലും അനുവദിച്ച തുക തികയില്ലെന്ന കാരണം പറഞ്ഞ് കരാറുകാരന്‍ നിര്‍മാണ പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തി. എന്നാല്‍ നിര്‍മാണം തുടങ്ങാന്‍ വൈകിയതും വീതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതും മൂലം നിലവില്‍ പണി പൂര്‍ത്തീകരിക്കാന്‍ 2.5 കോടി രൂപ ചെലവ് വരുമെന്നാണ് കരാറുകാരന്‍ അറിയിച്ചത്. 2.5 കോടി രൂപയുടെ പുതിയ എസ്റ്റ്‌മേറ്റ് തയ്യാറാക്കി യുഡിഎഫ് സര്‍ക്കാരിന് നല്‍കിയെങ്കിലും അംഗീകരിച്ചില്ല. ഇതിനെത്തുടര്‍ന്ന് പാലത്തിന്റെ നിര്‍മാണ പ്രവൃത്തി നിശ്ചലമായി. കെ കുഞ്ഞിരാമന്‍ എംഎല്‍എ വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്. ദേശീയപാതയിലെ പെരിയക്ക് സമീപം കുണിയയില്‍ നിന്ന് വില്ലാരം വഴി മൂന്നാംകടവിലേക്ക് പോകുന്ന പ്രധാന റോഡിലാണ് ആയമ്പാറ പാലം നിര്‍മിക്കുന്നത്. പാലം പൂര്‍ത്തിയാകുന്നതോടെ ഈ വഴിയുള്ള യാത്ര നാല് കിലോമീറ്റര്‍ ദൂരം ലാഭിക്കാം.

Keywords: 3.7 crore, Aratukadavu Ayampara bridges, Udma, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia