Road Renovation | 5.40 കോടി രൂപ അനുവദിച്ച് ഉദുമ മണ്ഡലത്തിലെ 36 റോഡുകൾ പുനരുദ്ധരിക്കും; അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ

● ഓരോ റോഡിനും ഏകദേശം 15 ലക്ഷം രൂപ വീതമാണ് പുനരുദ്ധാരണ പ്രവർത്തികൾക്കായി അനുവദിച്ചിട്ടുള്ളത്.
● സംസ്ഥാനത്തൊട്ടാകെ 3540 റോഡുകളാണ് പുനരുദ്ധരിക്കുന്നത്.
● 5.40 കോടിയുള്ള പദ്ധതി ഗ്രാമീണ മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കും
ഉദുമ: (KasargodVartha) മണ്ഡലത്തിലെ 36 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 5.40 കോടി രൂപ അനുവദിച്ചു. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 3540 റോഡുകളാണ് പുനരുദ്ധരിക്കുന്നത്. ഇതിൽ നിന്നാണ് ഉദുമ മണ്ഡലത്തിലെ റോഡുകൾക്കും തുക അനുവദിച്ചിരിക്കുന്നത് എന്ന് അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. ഓരോ റോഡിനും ഏകദേശം 15 ലക്ഷം രൂപ വീതമാണ് പുനരുദ്ധാരണ പ്രവർത്തികൾക്കായി അനുവദിച്ചിട്ടുള്ളത്.
പുനരുദ്ധരിക്കുന്ന റോഡുകളിൽ പ്രധാനപ്പെട്ടവ ഇവയാണ്: പുല്ലൂർ പെരിയ പഞ്ചായത്തിലെ പെരളം ഉപ്പാടി വളപ്പ് റോഡ്, വില്ലാരംപതി നാലക്ര വാക്കുഴി പൊള്ളക്കട റോഡ്, കുമ്പള ചെറുവളം മീങ്ങോത്ത് റോഡ്, എടമുണ്ട കോട്ടകൊച്ചി തൊടുപനം റോഡ്, ദേലംപാടി പഞ്ചായത്തിലെ അത്തനടി ആർലുണ്ട റോഡ്, ഗുണ്ടിക്കണ്ടം കയർതൊടി എസ്.ടി.കോളനി റോഡ്, ദേലംപാടി കുത്തിമുണ്ട ദേർക്കാജെ റോഡ്, പള്ളഞ്ചി തളിയനടുക്കം റോഡ്, പയറടുക്കം അംഗൺവാടി ബണ്ഡാരക്കുഴി റോഡ്, മുളിയാർ പഞ്ചായത്തിലെ മൂലടുക്കം മസ്ജിദ് ബാവിഞ്ചിക്കുണ്ട് റോഡ്.
കുണിയേരി ചെറ്റത്തോട് അരിയിൽ റോഡ്, പൂവാള എസ്.സി.കോളനി പമ്പ് ഹൗസ് റോഡ്, എരിഞ്ചേരി പാണൂർ സ്കൂൾ റോഡ്, കരിക്കലുടം കരണി റോഡ്, കുറ്റിക്കോൽ പഞ്ചായത്തിലെ രാമനടുക്കം മാണിമൂല തട്ട് റോഡ്, ചൂരിത്തോട് പള്ളക്കാട് റോഡ്, കുറ്റിക്കോൽ കൂരാമ്പ് കാലിക്കടവ് റോഡ്, കൊളം കുന്നിൽ കോളനി റോഡ്, കാവുങ്കാൽ കോളിക്കാൽ ചിറ്റപ്പൻകുണ്ട് റോഡ്, ചെമ്മനാട് പഞ്ചായത്തിലെ അച്ചേരി കളരിക്കൽ റോഡ്, ദേളി കുന്നുപാറ റോഡ്, ആച്ചിലവളപ്പ് കൂനിക്കുന്ന് റോഡ്, ഉദുമ പഞ്ചായത്തിലെ മുക്കുന്നോത്ത് കാവ് മുക്കുന്നോത്ത് ട്രാൻസ്ഫോർമർ റോഡ്.
കണ്ണംകുളം കളിങ്ങോം റോഡ്, മാങ്ങാട് അംബാപുരം തൊട്ടി മുതിരവളപ്പ് റോഡ്, കാപ്പുകയം കുണ്ട്യങ്ങാനം റോഡ്, ഉദയമംഗലം കൊതാരമ്പത്ത് റോഡ്, പള്ളിക്കര പഞ്ചായത്തിലെ കാട്ടിയടുക്കം - കൂട്ടപ്പുന്ന റോഡ്, പള്ളത്തിങ്കാൽ ആലക്കോട് പ്ലാന്റേഷൻ റോഡ്, കല്ലിങ്കാൽ റെയിൽവെ ലൈൻ ലിങ്ക് റോഡ്, മൗവ്വൽ പുതിയകണ്ടം റോഡ്, ബേഡഡുക്ക പഞ്ചായത്തിലെ മൊയോലം കൊല്ലംപണ റോഡ്, ചെമ്പക്കാട് ഉരുളാല കോളനി റോഡ്, ലിങ്കത്തോട് കോളനി ഗോകുല പാണ്ടിക്കണ്ടം റോഡ്, ആലത്തുംപാറ കാമലം വലിയപാറ റോഡ്, പയറ്റിയാൽ അടുമ്മൽ ക്വാറി റോഡ്.
ഈ വാർത്ത ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
The Udupa constituency will witness the renovation of 36 rural roads with a budget allocation of Rs 5.40 crore. Each road will receive Rs 15 lakh for the repairs.
#UdumaNews #RoadRenovation #KeralaDevelopment #Infrastructure #RuralDevelopment #UdumaRoads