city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജി.ടി.എ­സ്.: 36 കോ­ടി രൂ­പ വാ­ങ്ങി വ­ഞ്ചി­ച്ച­താ­യി കേസ്

ജി.ടി.എ­സ്.: 36 കോ­ടി രൂ­പ വാ­ങ്ങി വ­ഞ്ചി­ച്ച­താ­യി കേസ്
കാസര്‍­കോട്: കാസര്‍­കോ­ട് കേ­ന്ദ്രീ­ക­രി­ച്ച് പ്ര­വര്‍­ത്തി­ക്കു­ന്ന ഗ്ലോ­ബല്‍ ട്രേ­ഡ് സൊ­ലുഷന്‍ (ജി.ടി.എസ്.) 36 കോ­ടി രൂ­പ വാ­ങ്ങി വ­ഞ്ചി­ച്ചു­വെന്ന പ­രാ­തി­യില്‍ ടൗണ്‍ പോ­ലീ­സ് കേ­സെ­ടുത്തു. ക­മ്പ­നി­യില്‍ നി­ക്ഷേ­പ­കനാ­യ ആലു­വ എ­രു­തു­മ­ല­ക്ക­ര­യില്‍ പുല്ലാ­ട്ട­ക്കാ­നിലെ ഹസ്സ­ന്റെ പ­രാ­തി­യി­ലാ­ണ് കേ­സെ­ടു­ത്ത­ത്. ­

കമ്പ­നി ഡ­യ­റ­ക്ടര്‍ നാ­യ­ന്മാര്‍­മൂ­ല സ്വ­ദേ­ശി സി.വി. സാ­ദി­ഖ് (33), ഭാ­ര്യ ഖ­ദീജ­ത്ത് നൗ­ഷ (22), ഹു­സൈന്‍, അ­ബ്ദുല്‍ സ­മദ്, ഹാ­ജി അ­ബ്ദുല്ല­കുഞ്ഞി, ജ­മീ­ല, അ­ബ്ദുല്‍ നാ­സര്‍, ഉ­ഷ എ­ന്നി­വര്‍­ക്കെ­തി­രെ­യാ­ണ് കേ­സ്.

ഗ്ലോ­ബല്‍ ട്രേ­ഡ് സൊ­ലു­ഷന്‍ ക­മ്പ­നി­യില്‍ ഏ­ഴു ശ­ത­മാ­നം മു­തല്‍ പ­ത്തു­ശ­ത­മാ­നം വ­രെ ലാ­ഭ­ഹി­തം വാ­ഗ്­ദാ­നം ചെ­യ്­ത് സാ­ദിഖും മ­റ്റു പ്ര­തി­കളും ചേര്‍­ന്ന് 2009 ഫെ­ബ്രുവ­രി മു­തല്‍ വിവി­ധ കാ­ല­യ­ള­വി­ലാ­യി 36 കോ­ടി രൂ­പ വാ­ങ്ങി ലാ­ഭ­വി­ഹി­തമോ കൊ­ടു­ത്ത തു­കയോ തി­രി­ച്ചു­നല്‍­കാ­തെ വ­ഞ്ചി­ച്ചു­വെ­ന്ന് കാ­ണി­ച്ചാ­ണ് ഹ­സ്സന്‍ പ­രാ­തി നല്‍­കി­യ­ത്.

പ്ര­തി­കള്‍­ക്കെ­തി­രെ അ­ഞ്ചി­ല­ധി­കം പരാ­തി­കള്‍ പോ­ലീ­സി­ന് ല­ഭി­ച്ചി­ട്ടു­ണ്ട്. ത­ട്ടി­പ്പു­ നട­ത്തി മുങ്ങി­യ പ്ര­തിക­ളെ ക­ണ്ടെ­ത്താന്‍ ക­ഴി­ഞ്ഞ­ദിവ­സം ലൂക്ക് ഔ­ട്ട് നോ­ട്ടീ­സ് ഇ­റ­ക്കു­കയും റ­യില്‍­വെ സ്‌­റ്റേഷന്‍, ബ­സ് സ്­റ്റാന്‍­ഡുകള്‍, മ­റ്റു പ്രധാ­ന കേ­ന്ദ്ര­ങ്ങള്‍ എ­ന്നി­വി­ട­ങ്ങ­ളില്‍ നോ­ട്ടീ­സ് പ­തി­ക്കു­കയും ചെ­യ്­തി­രുന്നു. കോ­ടി­ക്ക­ണ­ക്കി­ന് രൂ­പ ത­ട്ടി­യെ­ടു­ത്ത് മുങ്ങി­യതാ­യ പ­രാ­തി­യില്‍ പോ­ലീ­സ് അ­ന്വേഷണം ഊര്‍­ജി­ത­മാ­ക്കി­യി­ട്ടുണ്ട്.

Related News:
നി­ക്ഷേ­പം സ്വീ­ക­രി­ച്ച് വ­ഞ്ചി­ച്ച സ്ഥ­പ­ന­ത്തി­നെ­തി­രെ ഇ­ട­പാ­ടു­കാര്‍ സം­ഘ­ടി­ച്ചു

Keywords: Kasaragod, Cheating, Business, Police, GTS, Kerala, Police

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia