സുമോയില്‍ കടത്തിയ 35 ചാക്ക് മണല്‍ പിടികൂടി
May 8, 2015, 12:45 IST
കുമ്പള: (www.kasargodvartha.com 08/05/2015) സുമോയില്‍ കടത്തിയ 35 ചാക്ക് മണല്‍ ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തും സംഘവും പിടികൂടി. കുമ്പള ആരിക്കാടി കടവത്തുനിന്നും മണല്‍ കടത്തുമ്പോഴാണ് കെ.എല്‍. 02 ജെ 5052 നമ്പര്‍ ടാറ്റാ സുമോ പോലീസ് പിടികൂടിയത്.
സുമോയിയിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. സുമോ പിന്നീട് കുമ്പള പോലീസിന് കൈമാറി.
സുമോയിയിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. സുമോ പിന്നീട് കുമ്പള പോലീസിന് കൈമാറി.