എന്‍ഡോസള്‍ഫാന്‍: ആദ്യഘട്ടത്തില്‍ 35 കോടി; 165 പദ്ധതികള്‍ക്ക് ജില്ലയില്‍ തന്നെ അംഗീകാരം
Apr 23, 2012, 14:18 IST

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരുടെ പുനരധിവാസ പദ്ധതികള്‍ക്കായി നബാര്‍ഡ് ആദ്യഘട്ടമെന്ന നിലയില്‍ 35 കോടി രൂപാ അനുവദിക്കും. പുനരധിവാസ പദ്ധതികള്‍ക്കായി 117 കോടിയുടെ 224 പ്രോജക്ടുകള്‍ അംഗീകരിച്ചിട്ടുണ്ട്. ഇത്രയും പദ്ധതികള്‍ക്ക് ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.
പുനരധിവാസ പദ്ധതികള്‍ക്കായി 45 ലക്ഷം രൂപയില്‍ താഴെ മാത്രം ചെലവ് വരുന്ന 165 പ്രോജക്ടുകള്‍ നടപ്പിലാക്കാന്‍ ജില്ലാ തലത്തില്‍ തന്നെ ആവശ്യമായ സംവിധാനം ഉണ്ട്. ഇത്രയും പദ്ധതികള്‍ക്ക് ആവശ്യമായ സാങ്കേതികാനുമതി, ടെണ്ടര്‍ ചെയ്യല്‍, ഫണ്ട് അനുവദിക്കല്‍ തുടങ്ങിയ നടപടി ക്രമങ്ങള്‍ ത്രിതല പഞ്ചായത്തുകള്‍ക്കും ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥന്മാര്‍ക്കും തന്നെ ചെയ്യാന്‍ കഴിയും. 28 സ്കൂളുകള്‍, 28 ആശുപത്രികള്‍, 66 അംഗണ്‍വാടികള്‍, 46 കുടിവെള്ള പദ്ധതികള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടും. എന്നാല്‍ 45 ലക്ഷത്തിനു മുകളില്‍ വരുന്ന പദ്ധതികള്‍ക്ക് സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ അനുവാദം ആവശ്യമാണ്.
കുഴല്‍ കിണര്‍ നിര്‍മ്മിച്ച് കുടിവെള്ള വിതരണം നടത്തുന്ന മിനി പദ്ധതികള്‍ ഉടന്‍ തന്നെ ടെണ്ടര്‍ വിളിച്ചു നടപ്പിലാക്കും. ഏപ്രില്‍ 24 നകം സാങ്കേതിക അനുമതിക്കുള്ള എല്ലാ പ്രോജക്ടുകളും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കുള്ള എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കാന്‍ ജില്ലാതല എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി ജില്ലാതല അവലോകന യോഗം നിര്‍ദ്ദേശിച്ചു. പദ്ധതികള്‍ക്കാവശ്യമായ ഭൂമി ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. പദ്ധതി നടപ്പാക്കാനാവശ്യമായ എല്ലാ നടപടിയും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു.പദ്ധതി നടപ്പാക്കാനും മോണിറ്ററിംഗ് നടത്താനും ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതികള്‍ രൂപീകരിച്ചു.
യോഗത്തില്‍ പി.കരുണാകരന്‍ എം.പി അധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, സബ് കളക്ടര്‍ പി.ബാലകിരണ്‍, നബാര്‍ഡ് എ.ജി.എം എന്‍.ഗോപാലന്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ നോഡല്‍ ഓഫീസര്‍ പി.കെ.സുധീര്‍ ബാബു, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എം.സി.വിമല്‍രാജ്, വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.വി.സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.കെ.സോമന്‍, വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റന്റ് കെ.വേണുഗോപാലന്‍, അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ പി.ഗോപാലന്‍ (വാട്ടര്‍ അതോറിറ്റി), ടി.വി.ഉണ്ണികൃഷ്ണന്‍ (തദ്ദേശ സ്വയംഭരണം), മൃഗസംരക്ഷണ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റന്റ് പി.രാമഭദ്രന്‍, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസര്‍ എ.നാരായണന്‍, ഡോ.വേണു, ഹോമിയോ ഡി.എം.ഒ എന്‍.സാബു, എന്‍.പി.ആര്‍.പി.ഡി ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.നസീം, എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി കോര്‍ഡിനേറ്റര്‍ എം.മാധവന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: 35 crore, Endosulfan victims, Kasaragod