കുടുംബശ്രീ സാഫല്യത്തിന് സര്‍ക്കാറിന്റെ കൈത്താങ്ങ്; 33 ലക്ഷം രൂപ കൈമാറി
Jul 2, 2015, 16:07 IST
കാസര്‍കോട്: (www.kasargodvartha.com 02/07/2015) കുടുംബശ്രീയുടെ കശുവണ്ടി പരിപ്പ് സംസ്‌ക്കരണ യൂണിറ്റായ സാഫല്യത്തിന് സര്‍ക്കാര്‍ ധനസഹായമായി എന്‍ ആര്‍ എല്‍ എം പദ്ധതി പ്രകാരം 33 ലക്ഷം രൂപ അനുവദിച്ചു. തുകയുടെ ചെക്ക് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ചടങ്ങില്‍ പി കരുണാകരന്‍ എം പി സാഫല്യം കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ക്ക് കൈമാറി. സാഫല്യം പദ്ധതി കുടുംബശ്രീയുടെ മാതൃകാ പദ്ധതിയാണെന്ന് എം പി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ പി പി ശ്യാമളാ ദേവി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ബി അബ്ദുള്ള ഹാജി, എ ഡി എം എച്ച് ദിനേശന്‍, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ എന്‍ കെ അരവിന്ദാക്ഷന്‍ എ ഡി എം സി മുഹമമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക സ്വാഗതവും എ ഡി എം സി കെ വി വിജയന്‍ നന്ദിയും പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന സാഫല്യം പ്രൊജക്ട് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കശുവണ്ടി സംഭരിക്കുന്നതിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്.
Keywords: Kasaragod, Kerala, Kudumbasree, NRLM project, 33 Lac help for Kudumbasree, Bombay Garments.
Advertisement: