city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

326 പിടികിട്ടാപ്പുള്ളികളെ തുറങ്കലിലടച്ച് കാസര്‍കോട് പോലീസ്; ഗള്‍ഫിലേക്ക് കടന്നവരെ പിടികൂടാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ്, സ്‌പെഷ്യല്‍ കോമ്പിംഗ് ഓപ്പറേഷന്‍ തുടരും

കാസര്‍കോട്:(www.kasargodvartha.com 02/08/2017) കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ഏഴു മാസത്തിനിടെ 326 പിടികിട്ടാപ്പുള്ളികളെ പിടികൂടി തുറങ്കലിലടച്ചതായി ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണ്‍ അറിയിച്ചു. ഈ വര്‍ഷം ജൂലൈ 31 വരെ ഏഴുമാസക്കാലയളവിലാണ് ഇത്രയും പിടികിട്ടാപ്പുള്ളികള്‍ പോലീസിന്റെ വലയിലായത്. വിവിധ കേസുകളില്‍പെട്ട് പോലീസിന് പിടികൊടുക്കാതെ മുങ്ങിനടക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ആരംഭിച്ചതോടെയാണ് കുറ്റവാളികളെല്ലാം പിടിയിലായത്.

കാസര്‍കോട് ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ നടത്തി ഒളിവില്‍പോകുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പ്രതികള്‍ വീണ്ടും വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നത് സ്ഥിരം സംഭവമാണെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു. ഒളിത്താവളങ്ങളില്‍ കഴിയുന്ന ഇവരെ പലപ്പോഴും സാഹസികമായാണ് പിടികൂടുന്നത്. ജില്ലാ പോലീസ് ചീഫിന്റെ കീഴിലുള്ള ഷാഡോ പോലീസ്, ഡിപിസിഎല്‍പി, സ്‌പെഷ്യല്‍ സ്‌ക്വാഡ് ടീം, ഡിവൈഎസ്പി, സിഐ, എസ്എച്ച്ഒമാരുടെ മേല്‍നോട്ടത്തിലാണ് ഇത്തരം പിടികിട്ടാപ്പുള്ളികളെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗം പേരും വര്‍ഷങ്ങളായി ഒളിച്ചുകഴിഞ്ഞിരുന്നവരാണ്.

കാസര്‍കോട് പോലീസ് സ്‌റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായത്. 79 പേരാണ് കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ മാത്രം അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍- 61, ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍- 52, നീലേശ്വരം- 36 എന്നിങ്ങനെ പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായി. പല പിടികിട്ടാപ്പുള്ളികളും കുറ്റകൃത്യങ്ങള്‍ നടത്തി ഗള്‍ഫ് നാടുകളിലേക്ക് കടന്നുകളയുകയാണ് ചെയ്യുന്നത്. ഇവര്‍ തിരിച്ചെത്തുമ്പോള്‍ പിടികൂടുന്നതിനായി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക്ഔട്ട് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു. വരുംദിവസങ്ങളിലും സ്‌പെഷ്യല്‍ കോമ്പിംഗ് ഓപ്പറേഷന്‍ തുടരും. സ്‌പെഷ്യല്‍ ടീമിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. പിടികിട്ടാപ്പുള്ളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവരെ കാപ്പ ചുമത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു.
326 പിടികിട്ടാപ്പുള്ളികളെ തുറങ്കലിലടച്ച് കാസര്‍കോട് പോലീസ്; ഗള്‍ഫിലേക്ക് കടന്നവരെ പിടികൂടാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ്, സ്‌പെഷ്യല്‍ കോമ്പിംഗ് ഓപ്പറേഷന്‍ തുടരും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyword: News, Kasaragod, Police, Case, Special-squad,Arrest, Airport,Special combing operation, Kasaragod town station, Hosdurg police station, Bekal police station, Nileswaram police station, Police chief, 326 Wanted peoples arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia