ആളില്ലാത്ത സമയം വീട്ടില്‍ നിന്നും 32 പവന്‍ സ്വര്‍ണം കവര്‍ന്നു
Feb 21, 2019, 12:39 IST
ഉപ്പള: (www.kasargodvartha.com 21.02.2019) വീട്ടുകാര്‍ പുറത്തു പോയ സമയം വീട്ടില്‍ നിന്നും 32 പവന്‍ സ്വര്‍ണം മോഷണം പോയതായി പരാതി. ഉപ്പള ഹിദായത് നഗറിലെ ഗോള്‍ഡന്‍ ഗല്ലിയിലെ സോനാ മന്‍സിലില്‍ താമസിക്കുന്ന എ കെ അബ്ദുല്‍ സലീമിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്. ഇതുസംബന്ധിച്ച് സലീം മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി.
ഫെബ്രുവരി എട്ടിനും, ഒമ്പതിനും ഇടയിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ഒമ്പതാം തീയ്യതി കാസര്‍കോട് പോയിരുന്നു. തിരിച്ചു വന്ന് രാത്രി ഒമ്പതു മണിക്ക് ബന്തിയോടുള്ള ബന്ധു വീട്ടില്‍ സത്ക്കാരത്തിന് പോയി. പിറ്റേ ദിവസം ഒരു കല്യാണത്തിന് പോകാന്‍ ആഭരണങ്ങള്‍ നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു.
നേരത്തെ സമീപ വീടുകളിലും സമാന മോഷണം നടന്നിരുന്നെങ്കിലും ആരും പോലീസില്‍ പരാതി നല്‍കിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Uppala, 32 sovereign gold robbed from House
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Robbery, Uppala, 32 sovereign gold robbed from House
< !- START disable copy paste -->