city-gold-ad-for-blogger

3.2 കിലോ ഗ്രാം സ്വര്‍ണവുമായി 2 പേര്‍ പിടിയില്‍; 13 ലക്ഷം പിഴ ഈടാക്കി

കാസര്‍കോട്: (www.kasargodvartha.com 10/09/2016) നികുതിവെട്ടിച്ച് കൊണ്ടുവരികയായിരുന്ന 3.200 കിലോ ഗ്രാം സ്വര്‍ണവുമായി രണ്ടുപേരെ സെയില്‍ ടാക്‌സ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. വെള്ളിയാഴ്ച രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് ഉത്തരേന്ത്യക്കാരായ വിജയ് (48), ഇയാളുടെ കൂട്ടാളിയായ മറ്റൊരാളേയും പിടികൂടിയത്.

ജ്വല്ലറിയില്‍ പുതിയ സ്വര്‍ണാഭരണങ്ങള്‍ നല്‍കി പഴയ സ്വര്‍ണവും പണവും വാങ്ങുകയാണ് ഇവരുടെ രീതി. മംഗളൂരു കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സെയില്‍ ടാക്‌സ് ഇന്റലിജന്‍സ് വിഭാഗം പറഞ്ഞു. നികുതി അടക്കാതെയാണ് ഇവര്‍ ജ്വല്ലറികളില്‍ സ്വര്‍ണം എത്തിക്കുന്നത്.

സെയില്‍ ടാക്‌സ് ഇന്റലിജന്‍സ് അസിസ്റ്റന്റ് കമ്മീഷണര്‍ പി സി ജയരാജന്‍, ഇന്റലിജസന്‍സ് ഓഫീസര്‍മാരായ രമേശന്‍ കോളിക്കര, നാരായണന്‍ കൊളത്തൂര്‍, ഇന്‍സ്‌പെക്ടര്‍മാരായ പി ബി രത്‌നാകരന്‍, കെ വി സജിത്ത് കുമാര്‍, മുഹമ്മദ് സാലി, ഡ്രൈവര്‍മാരായ ശ്രീധരന്‍, കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണവേട്ട നടത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് 13.21 ലക്ഷം രൂപ പിഴയീടാക്കിയതായി സെയില്‍ ടാക്‌സ് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു.
3.2 കിലോ ഗ്രാം സ്വര്‍ണവുമായി 2 പേര്‍ പിടിയില്‍; 13 ലക്ഷം പിഴ ഈടാക്കി

Keywords:  3.2 Kg gold seized, Kasaragod, Kerala, Gold, Held, 2 Held, Vigilance, Fine

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia