ചാരായ നിര്‍മാണവും വിപണനവും നടക്കുന്നതായി രഹസ്യവിവരം; എക്‌സൈസ് റെയ്ഡ് നടത്തി, 300 ലിറ്റര്‍ വാഷ് പിടികൂടി
Nov 15, 2018, 23:47 IST
ബദിയടുക്ക: (www.kasargodvartha.com 15.11.2018) ചാരായ നിര്‍മാണവും വിപണനവും നടക്കുന്നതായി രഹസ്യവിവരം ലഭിച്ച എക്‌സൈസ് റെയ്ഡ് നടത്തി. റെയ്ഡില്‍ 300 ലിറ്റര്‍ വാഷ് പിടികൂടി. ബന്തടുക്ക ഓട്ട കോച്ചി കോളനിക്ക് സമീപത്താണ് ചാരായ നിര്‍മാണം നടന്നുവന്നിരുന്നത്. ബദിയടുക്ക റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി രഞ്ജിത് ബാബുവിന്റെ നേതൃത്വത്തിലാണ് വാഷ് പിടിച്ചെടുത്തത്.
ഇരുമ്പ് ബാരലുകളിലും, സമ്മാവറിലും, കന്നാസിലുമായി സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു വാഷ്. പ്രിവന്റീവ് ഓഫീസര്‍ എം രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം കെ രവീന്ദ്രന്‍, സജിത്, ബിജില, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: 300 ltr wash seized by Excise, Badiyadukka, Kasaragod, News, Liquor, Raid, Excise.