ഭര്‍തൃമതിയെ കണ്ണ്‌കെട്ടി പീഡിപ്പിച്ച സംഭവത്തില്‍ 30 ഓളം പേരെ ചോദ്യംചെയ്തു; ഏതാനും പേര്‍ നിരീക്ഷണത്തില്‍
Sep 24, 2014, 20:47 IST
ആദൂര്‍: (www.kasargodvartha.com 16.09.2014) ഭര്‍തൃമതിയെ കാട്ടിലേക്ക് കണ്ണുകെട്ടികൊണ്ടുപോയി ബലാത്സംഘത്തിനിരയാക്കിയ സംഭവത്തില്‍ പോലീസ് 30 ഓളം പേരെ ചോദ്യംചെയ്തു. ഏതാനും പേരെ പോലീസ് നിരീക്ഷിച്ചുവരികയാണ്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 15ന് വൈകിട്ടാണ് മുള്ളേരിയയിലെ ഹോട്ടല്‍ ജോലിക്കാരിയായ 25 കാരിയെ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ രണ്ടംഗസംഘം ചാടിവീണ് കണ്ണുകെട്ടി കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തിനിരയായ യുവതി രാത്രിയോടെ അവശനിലയില്‍ വീട്ടിലെത്തുകയും വിവരം ഭര്‍ത്താവിനോട്പറഞ്ഞ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. യുവതിയെ പീഡിപ്പിച്ചവര്‍ മദ്യലഹരിയിലായിരുന്നു.
ആദൂര്‍ സി.ഐ. എ. സതീഷ് കുമാറിന്റേ നേതൃത്വത്തിലുള്ള പോലീസ് സംഘം സംശയമുള്ള 30 ഓളം പേരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യംചെയ്തിട്ടുണ്ട്. ഇതില്‍ ഏതാനും പേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. പീഡനത്തിനിരയായ യുവതിയുടെ ദേഹത്ത് നഖക്ഷതങ്ങളും മുറിവുകളും കണ്ടെത്തിയിരുന്നതായി പോലീസ് പറഞ്ഞു. വസ്ത്രങ്ങളും കീറിപ്പറഞ്ഞിരുന്നു. വൈദ്യപരിശോധനയിലും പീഡനം തെളിഞ്ഞിട്ടുണ്ട്.
യുവതിയുടെ സാരികൊണ്ടാണ് സംഘം കണ്ണുകെട്ടിയത്. പ്രതികളെ എത്രയുംപെട്ടന്നുതന്നെ പിടികൂടാന്‍ കളിയുമെന്ന ഉറച്ചവിശ്വാസത്തിലാണ് അന്വേഷണ സംഘം. സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെയാണ് ആദൂര്‍ പോലീസ് കേസെടുത്തത്.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Kasaragod, Adhur, Molestation, Police, complaint, case, Hotel, Girl, husband, Liquor, Mulleria
Advertisement: