city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയില്‍ 30 മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍; ഒരു മണ്ഡലത്തില്‍ ആറു വീതം

കാസര്‍കോട്: (www.kasargodvartha.com 18.04.2016) നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 30 മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍ ഒരുക്കും. ഒരു നിയോജക മണ്ഡലത്തില്‍ ആറ് മാതൃകാ പോളിംഗ് സ്‌റ്റേഷനുകളാണ് ഒരുക്കുക.

 മഞ്ചേശ്വരം മണ്ഡലത്തില്‍ പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 056 മിയാപദവ് വിദ്യാവര്‍ധക എ യു പി സ്‌കൂള്‍, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 116 ഇച്ചിലംപാടി എയ്ഡഡ് സീനിയര്‍ ബേസിക് സ്‌കൂള്‍, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 119 കുമ്പള ജി എച്ച് എസ് എസ്, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 123 കുമ്പള ഹോളി ഫാമിലി എയ്ഡഡ് സീനിയര്‍ ബേസിക് സ്‌കൂള്‍, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 134 ജി വി എച്ച് എസ് എസ് മൊഗ്രാല്‍, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 155 പെര്‍ള ശ്രീ സത്യനാരായണ എ എല്‍ പി എസ്.

ജില്ലയില്‍ 30 മാതൃകാ പോളിംഗ് സ്‌റ്റേഷനുകള്‍; ഒരു മണ്ഡലത്തില്‍ ആറു വീതംകാസര്‍കോട് മണ്ഡലത്തില്‍ പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 103 അടുക്കത്ത്ബയല്‍ മുനിസിപ്പല്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 109 കാസര്‍കോട് മുനിസിപ്പല്‍ യു പി സ്‌കൂള്‍, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 111 കാസര്‍കോട് ഗവ മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 130 ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 133 തളങ്കര ഗവ. മുസ്ലീം എല്‍ പി സ്‌കൂള്‍, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 134 തളങ്കര ഗവ എല്‍ പി സ്‌കൂള്‍.

ഉദുമ മണ്ഡലത്തില്‍ പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 004, 005 ചെമ്മനാട് ഗവ എച്ച് എസ് എസ്, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 019 കളനാട് ഗവ എല്‍ പി സ്‌കൂള്‍, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 023, 024 കോളിയടുക്കം ഗവ യു പി സ്‌കൂള്‍, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 032 തെക്കില്‍ പറമ്പ ഗവ യു പി സ്‌കൂള്‍.

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 28 രാംനഗര്‍ എച്ച് ആര്‍ എം ജി എച്ച് എസ്, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 35 കീക്കാംകോട്ട് ജി എല്‍ പി എസ്,  പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 107 കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 116 ബല്ല ഈസ്റ്റ്  ജി എച്ച് എസ് എസ്, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 108 ബല്ല ഗവ യു പി സ്‌കൂള്‍, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 103 ബല്ല കടപ്പുറം എം സി ബി എം എ പി സ്‌കൂള്‍.

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 002 നീലേശ്വരം ഗവ എല്‍ പി സ്‌കൂള്‍, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 23 പാലാത്തടം യൂണിവേഴ്‌സിറ്റി ക്യാമ്പസ്, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 44 കുളിയാട് ജി യു പി എസ്, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 100 ചെറുവത്തൂര്‍ ഗവ ഐ ടി സി, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 109 ചന്തേര ഗവ യു പി സ്‌കൂള്‍, പോളിംഗ് സ്‌റ്റേഷന്‍ നമ്പര്‍ 149 തൃക്കരിപ്പൂര്‍ വി പി പി മുഹമ്മദ് കുഞ്ഞി പട്ടേല്‍ സ്മാരക ഗവ വി എച്ച് എസ് എസ് എന്നിവയാണ് മാതൃകാ പോളിംഗ് സ്‌റ്റേഷനുകളാക്കാന്‍ തീരുമാനിച്ചത്.

മാതൃകാ പോളിംഗ് സ്‌റ്റേഷനുകളില്‍ വോട്ടര്‍മാരെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. ഒന്നിലധികം ബൂത്തുകള്‍ ഉണ്ടെങ്കില്‍ കവാടത്തില്‍ തന്നെ ബൂത്തുകളെക്കുറിച്ച് വ്യക്തമാക്കുന്ന ലൊക്കേഷന്‍ മാപ്പുകളുണ്ടാകും. വോട്ടിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന  മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബി എല്‍ ഒ മാരുടെ ഹെല്‍പ്പ് ഡെസ്‌കും ഉണ്ടായിരിക്കും. കൂടാതെ ബൂത്ത് തല ഉദ്യോഗസ്ഥനും 50 സമ്മതിദായകര്‍ക്കും കസേരകളും തണലിനുളള സൗകര്യവുമൊരുക്കും.

ഇലക്ഷന്‍ കമ്മീഷന്റെ ലോഗോ പതിച്ച വൃത്തിയുളള വോട്ടിംഗ് കമ്പാര്‍ട്ടുമെന്റുകള്‍ മാതൃകാ പോളിംഗ് സ്‌റ്റേഷനുകളുടെ സവിശേഷതയാണ്.  ഒരേ പോളിംഗ് സ്‌റ്റേഷനുകളില്‍ രണ്ട് ബൂത്തുകള്‍ തമ്മില്‍ വേര്‍തിരിക്കുന്നതിന് ബാരിക്കേഡുകള്‍ ഉണ്ടായിരിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകളും ഉണ്ടായിരിക്കും. ഡിസ്‌പോസിബിള്‍ ഗ്ലാസ് ഉള്‍പെടെയുള്ള കുടിവെള്ള സൗകര്യമൊരുക്കും. ചെടിച്ചട്ടികള്‍, പ്രഥമ ശുശ്രൂഷ സൗകര്യം ഏര്‍പ്പെടുത്തും.

ചൂടിനെ അതിജീവിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍, വീല്‍ചെയര്‍, റാംപ്, ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍, നിര്‍ദേശങ്ങള്‍ രേഖപ്പെടുത്താനുള്ള പ്രത്യേക സൗകര്യം, വയോജനങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേകം വാഹനം തുടങ്ങിയവ ലഭ്യമാക്കും. മുതിര്‍ന്ന പൗരന്മാരെ സഹായിക്കാന്‍ എസ് പി സി, എന്‍ സി സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡുകളുടെ സൗകര്യം ലഭ്യമാക്കും. പുറത്തേക്കിറങ്ങുന്ന വഴിയില്‍  ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സഹായിച്ചതിന് നന്ദി അറിയിച്ചു കൊണ്ടുള്ള ബോര്‍ഡുകളും സ്ഥാപിക്കും. പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുളള നിര്‍ദേശങ്ങള്‍ നല്‍കി സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.






Keywords: Kasaragod, Election 2016, Manjeshwaram, Uduma, Kanhangad, school, Logo, District Collector, Model Poling Station, Booth, Election Commision, Health Department, Instructions, Helpline Numbers, Intended Board.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia