കീഴൂരിലും ചെമ്പിരിക്കയിലും ജനങ്ങള്‍ക്ക് രക്ഷയില്ല; ആക്രമത്തില്‍ 3 പേര്‍ക്ക് പരിക്ക്, ഒരാള്‍ക്ക് വെട്ടേറ്റ് ഗുരുതരം
Jun 6, 2015, 12:47 IST
മേല്‍പറമ്പ്: (www.kasargodvartha.com 06/06/2015) കീഴൂരിലെയും ചെമ്പിരിക്കയിലെയും യുവാക്കള്‍ തമ്മിലുള്ള കുടിപ്പക സാധാരണ ജനജീവിതത്തിന് ഭീഷണിയാകുന്നു. കീഴൂരിലെയും ചെമ്പിരിക്കയിലെയും യുവാക്കള്‍ വെള്ളിയാഴ്ച രാത്രി പരസ്പരം ആക്രമിച്ചു. അക്രമത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളെ വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമസംഭവവുമായി ബന്ധപ്പെട്ട് കീഴൂര്‍ സ്വദേശികളായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ കഴിഞ്ഞ ദിവസം ചെമ്പിരിക്ക സ്വദേശികള്‍ അക്രമിച്ച യുവാവും ഉള്‍പെടും. ചെമ്പിരിക്കയിലെ അസീസ് വൈദ്യരുടെ മകന്‍ സി.എ. ജുനൈദി (19)നെയാണ് വെട്ടേറ്റ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടെയുണ്ടായിരുന്ന ഗള്‍ഫുകാരന്‍ ചെമ്പിരിക്കയിലെ അബ്ദുര്‍ റഹ് മാന്റെ മകന്‍ മുസ്തഫ (24)യെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേ സമയം ചെമ്പിരിക്ക സ്വദേശികളുടെ ആക്രമത്തില്‍ കീഴൂര്‍ സ്വദേശിയും ഒറവങ്കരയില്‍ താമസക്കാരനുമായ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ സനാഫി (19) നെ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സനാഫിനെ യുവാക്കളെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജുനൈദിനെയും മുസ്തഫയെയും ആശുപത്രിയിലെത്തിച്ചത് കീഴൂര്‍ സ്വദേശികളായ മൂന്നു പേരാണ്. എന്നാല്‍ ഇവര്‍ അക്രമ സംഘത്തില്‍ പെട്ടവരാണെന്നാരോപിച്ച് പോലീസ് ജനറല്‍ ആശുപത്രി പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുത്തത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കാസര്‍കോട് സി.ഐ. പി.കെ സുധാകരന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
കഴിഞ്ഞ ദിവസം ചെമ്പിരിക്കയില്‍ വെച്ച് പുറത്തുകുത്തേറ്റ കീഴൂരിലെ ഒരു യുവാവിനെയും മറ്റു രണ്ടുപേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അക്രമ സാധ്യത കണക്കിലെടുത്ത് കീഴൂരിലും ചെമ്പിരിക്കയിലും പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തങ്ങളെ കീഴൂര്‍ പാലത്തിനടിയില്‍ പതുങ്ങിയിരുന്ന ഒരു സംഘം തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് ജുനൈദും മുസ്തഫയും പറയുന്നത്. ജുനൈദിന്റെ ചെവിയുടെ ഭാഗത്തും പുറത്തും അഞ്ചോളം വെട്ടേറ്റിറ്റുണ്ട്. മുസ്തഫയുടെ കാലിന് ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ പരിക്കും മുഖത്ത് അടിച്ചതിന്റെ പരിക്കുമുണ്ട്.
അതേ സമയം നടന്നുപോവുകയായിരുന്ന തന്നെ മൂന്നു ബൈക്കുകളിലായെത്തിയ ഒരു സംഘം ഒറവങ്കരയില്‍ വെച്ച് മര്‍ദിച്ചതായാണ് സനാഫ് പറയുന്നത്.
Keywords: Melparamba, kasaragod, Kerala, Kizhur, Assault, Attack, Police, custody, Injured, hospital, 3 youngsters hospitalized after assault.
Advertisement: