വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നു വയസുകാരനെ തെരുവുനായ കടിച്ചുപറിച്ചു
Nov 8, 2018, 22:30 IST
ബങ്കളം: (www.kasargodvartha.com 08.11.2018) വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നു വയസുകാരനെ തെരുവുനായ കടിച്ചുപറിച്ചു. തെക്കന്‍ബങ്കളത്തെ സി രതീഷിന്റെ മകന്‍ ദക്ഷിണ്‍ രാമാനന്ദിനെയാണ് നായ കടിച്ചു പറിച്ചത്. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഓടിയെത്തിയ നായ കുഞ്ഞിന്റെ കഴുത്തിനും ചെവിക്കും കടിച്ചുപറിക്കുകയായിരുന്നു.
കുഞ്ഞിന്റെ നിലവിളി കേട്ട് വീട്ടുകാരും അയല്‍വാസികളും ഓടിയെത്തുമ്പോള്‍ നായ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. ഒടുവില്‍ നാട്ടുകാര്‍ നായയെ ഓടിച്ചു. സാരമായി പരിക്കേറ്റ രാമാനന്ദിനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തെക്കന്‍ബങ്കളം, രാങ്കണ്ടം, ബങ്കളം, പഴനെല്ലി, പാണ്ടിക്കോട്ട് തുടങ്ങിയ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. സ്‌കൂളിലേക്കും അങ്കണ്‍വാടികളിലേക്കും പോകുന്ന പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ തെരുവുനായ ആക്രമണ ഭീഷണിയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: 3 year old hospitalized after dog bite, Bangalam, Kasaragod, News, Dog bite, Injured.