തെരുവുനായയുടെ കടിയേറ്റ മൂന്നു വയസുകാരനെ വിദഗ്ദ ചികിത്സയ്ക്കായി മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി; നാലുപേര്‍ക്ക് കൂടി തെരുവ്നായയുടെ കടിയേറ്റു, പ്രതിഷേധവുമായി ജനങ്ങള്‍
Nov 10, 2018, 23:10 IST
നീലേശ്വരം: (www.kasargodvartha.com 10.11.2018) വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവ്നായയുടെ കടിയേറ്റ മൂന്നു വയസുകാരനെ വിദഗ്ദ ചികിത്സയ്ക്കായിമംഗളൂരു
ആശുപത്രിയിലേക്ക് മാറ്റി. ബങ്കളത്ത് നാലുപേര്‍ക്ക് കൂടി തെരുവ്നായയുടെ കടിയേറ്റു. രണ്ടുദിവസം മുമ്പ് തെരുവുനായ കഴുത്തും ചെവിയും കടിച്ചുപറിച്ച തെക്കന്‍ബങ്കളത്തെ സി രതീഷിന്റെ മകന്‍ ദക്ഷിണ്‍ രാമാനന്ദിനെയാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും മംഗലാപുരത്തെ ഫാദേര്‍സ് മുള്ളേര്‍സ് ആശുപത്രിയിലേക്ക് മാറ്റിയത്.
കുട്ടിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. തെരുവുനായ ശല്യം രൂക്ഷമായ ബങ്കളത്തും പരിസരത്തും കഴിഞ്ഞദിവസങ്ങളില്‍ നാലുപേര്‍ക്ക് കൂടി തെരുവുനായയുടെ കടിയേറ്റു. ബങ്കളം ബാലുടിയിലെ ലത(48), തെക്കന്‍ ബങ്കളത്തെ കല്ല്യാണി (65), തെക്കന്‍ബങ്കളത്തെ സുനിലിന്റെ മകന്‍ അശ്വിന്‍ (6), കൂട്ടപുന്നയിലെ ഗംഗാധരന്‍ (40) എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
തെക്കന്‍ബങ്കളം, രാങ്കണ്ടം, ബങ്കളം, പഴനെല്ലി, പാണ്ടിക്കോട്ട് തുടങ്ങിയ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതര്‍ക്കെതിരെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും കൈകൊളളുന്നില്ലെന്നാരോപിച്ച് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കക്കാട്ട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരത്താണ് തെരുവ്നായ ശല്യം ഏറെ രൂക്ഷം. രാവിലെ കായിക പരിശീലനത്തിന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരും പാല്‍ സൊസൈറ്റികളില്‍ പാല്‍ അളക്കാന്‍ പോകുന്നവരും തെരുവുനായകളുടെ അക്രമണ ഭീഷണിയിലാണ് കഴിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Kasaragod, News, Dog bite, Hospital, Child, 3 Year old hospitalized after dog bite