മൂന്ന് വയസുകാരനെയും ബന്ധുവായ സ്ത്രീയെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി
Aug 11, 2015, 10:36 IST
കുമ്പള: (www.kasargodvartha.com 11/08/2015) മൂന്നുവയസുകാരനെയും ബന്ധുവായ സ്ത്രീയെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി. കുമ്പള കുണ്ടങ്കരടുക്കയിലെ അഭിലാഷിന്റെ മകന്‍ ശ്രീകാന്ത്, ബന്ധുവായ ശാന്ത എന്നിവരെയാണ് തിങ്കളാഴ്ച മുതല്‍ കാണാതായത്.
ഒരാഴ്ച മുമ്പാണ് ശാന്ത കുണ്ടങ്കരടുക്കയിലെത്തിയത്. തിങ്കളാഴ്ച കുമ്പളയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ശാന്ത ഒപ്പം ശ്രീകാന്തിനെയും കൂട്ടിയിരുന്നു. എന്നാല്‍ നേരം വൈകിയിട്ടും ഇരുവരും വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന് ശേഷം ശാന്തയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords : Missing, Woman, Child, Police, Complaint, Kasaragod, Kumbala, Mobile Phone, Shrikath, Shantha.
Advertisement:

Keywords : Missing, Woman, Child, Police, Complaint, Kasaragod, Kumbala, Mobile Phone, Shrikath, Shantha.
Advertisement: