പെണ്‍കുട്ടിയെ വഴിയില്‍ മാനഭംഗപ്പെടുത്തിയ യുവാവിനു 3 വര്‍ഷം കഠിന തടവും പിഴയും
Feb 24, 2015, 11:40 IST
കാസര്‍കോട്: (www.kasargodvartha.com 24/02/2015) ഡിഗ്രി വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിയായ യുവാവിനെ കോടതി മൂന്ന് വര്‍ഷം കഠിന തടവിനും 7,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചു. തായന്നൂര്‍ സ്വദേശി പുറവങ്കര അജീഷിനെ (27)യാണ് ജില്ലാ സെഷന്‍സ് ജഡ്ജി എം.കെ ശക്തിധരന്‍ ശിക്ഷിച്ചത്.
2011 ഓഗസ്റ്റിലായിരുന്നു സംഭവം. ബസിറങ്ങി വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അജീഷ് ചുമലിലും കൈക്കും മുടിയിലും പിടിച്ച് മാനഹാനി വരുത്തിയെന്നായിരുന്നു കേസ്. അമ്പലത്തറ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പിഴത്തുകയില്‍ നിന്ന് 5,000 രൂപ പെണ്‍കുട്ടിക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി ഷുക്കൂര്‍ ഹാജരായി.

Keywords : Kasaragod, College, Student, Bus, Complaint, Case, Accuse, Police, Court, Ajeesh.