യുവതിയുടെ മാല കവര്‍ന്ന പെരിയാട്ടടുക്കം റിയാസിന് 3 വര്‍ഷം കഠിനതടവ്
Aug 25, 2012, 19:51 IST
![]() |
Periyattedukam Riyas |
കെ.എസ്.ഇ.ബി കാസര്‍കോട് ഓഫീസിലെ ജീവനക്കാരിയായ നാഗര്കട്ടെയിലെ എച്ച്. ശോഭ(38) യുടെ നാല് പവന് തൂക്കം വരുന്ന സ്വര്‍ണമാല കവര്‍ന്ന കേസിലാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ തടവിനും 1000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി അധികം തടവനുഭവിക്കണം.
2005 ഫിബ്രുവരി രണ്ടിനാണ് സംഭവം നടന്നത്. ശോഭ ജോലി കഴിഞ്ഞ് വരുന്നതിനിടയില്‍ കാസര്‍കോട് ബ്ലോക്ക് ഓഫീസിനടുത്ത് റോഡില്‍ വെച്ച് ബൈക്കിലെത്തിയ പ്രതി കഴുത്തില്‍ നിന്നും മാല പൊട്ടിക്കുകയായിരുന്നു. കാസര്‍കോട് ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുത്.
Keywords: Robbery-case, kasaragod, Periyattedukam Riyas.