city-gold-ad-for-blogger

ആള്‍മാറാട്ടം നടത്തി പാസ്‌പോര്‍ട്ട് സമ്പാദിച്ച യുവാക്കള്‍ക്ക് 3 വര്‍ഷം കഠിന തടവും പിഴയും

കാഞ്ഞങ്ങാട്:(www.kasargodvartha.com 01.09.2014) ആള്‍മാറാട്ടം നടത്തി പാസ്‌പോര്‍ട്ട് സമ്പാദിച്ച യുവാക്കള്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയും. പള്ളിക്കര പൂച്ചക്കാട് തെക്കുപുറത്തെ ടി.എം.ഷംസീര്‍ (26), പള്ളിക്കര തൊട്ടിയിലെ മുനീര്‍ എന്ന അബ്ദുൽ മുനീര്‍ (31) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി (രണ്ട്) മൂന്ന് വര്‍ഷം വര്‍ഷ തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

2002 ഡിസംബര്‍ അഞ്ചിനാണ് ഷംസുദ്ദീന്‍ രണ്ടാപ്രതി മുനീറുമായി ചേര്‍ന്ന് പാസ്‌പോര്‍ട്ട് തട്ടിപ്പിന് ശ്രമിച്ചത്. തെരഞ്ഞടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയ ശേഷം കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കുകയായിരുന്നു. ഷെഫീഖ് റഹ്‌മാന്‍ എന്ന പേരിലാണ് ആള്‍മാറാട്ടം നടത്തി പാസ്‌പോര്‍ട്ട് സമ്പാദിച്ചത്.

പിന്നീട് 2013 എപ്രില്‍ 10ന് ഷംസുദ്ദീന്റെ വീട്ടില്‍ നിന്നും പാസ്‌പോര്‍ട്ട് ബേക്കല്‍ പോലീസ് പിടിച്ചെടുത്തത്.

ആള്‍മാറാട്ടം നടത്തി പാസ്‌പോര്‍ട്ട് സമ്പാദിച്ച യുവാക്കള്‍ക്ക് 3 വര്‍ഷം കഠിന തടവും പിഴയും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  Fake passport, arrest, Police, kasaragod, complaint, Pallikara, election, 3 year imprisonment for earning fake passport 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia